മാലിന്യ നിര്‍മാര്‍ജനം; യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു
കൊട്ടിയം: മാലിന്യ നിര്‍മാര്‍ജനത്തിലും രോഗപ്രതിരോധ നടപടികളിലും വീഴ്ച കാട്ടുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ മയ്യനാട് പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തി. ഇന്നലെ നടന്ന പഞ്ചായത്ത് കമ്മറ്റിയാണ് യു.ഡി.എഫ് ബഹിഷ്കരിച്ചത്.
പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള മയ്യനാട് പബ്ലിക് മാര്‍ക്കറ്റില്‍ മാലിന്യങ്ങളും മലിനജലവും നിറഞ്ഞ് കിടക്കുകയും മാര്‍ക്കറ്റിലെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ടും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും നടപടികളും ഉണ്ടാകുന്നില്ലെന്നും പഞ്ചായത്ത് പ്രദേശത്താകെ രോഗങ്ങള്‍ പടര്‍ന്നിട്ടും ഡങ്കിപ്പനി മൂലം വീട്ടമ്മ മരിച്ചിട്ടും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
എന്നാല്‍ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ നീക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി എസ്റ്റിമേറ്റ് എടുത്ത് അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."