HOME
DETAILS

സി.എച്ച് വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യം നല്‍കിയ നേതാവ്: ഉമ്മന്‍ചാണ്ടി

  
backup
October 06 2018 | 05:10 AM

%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%87%e0%b4%96

കോഴിക്കോട്: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കാന്‍ പരിശ്രമിച്ച നേതാവാണ് മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
കെ.പി കേശവമേനോന്‍ ഹാളില്‍ സൗത്ത് മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഉത്തരവാദിത്തത്തിനപ്പുറം ജനകീയ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്താന്‍ അദ്ദേഹത്തിനു സാധിച്ചു.
അധികാരത്തിനപ്പുറം എല്ലാ സമുദായവും സംഘടനയും അംഗീകരിച്ച നേതാവാണ് സി.എച്ച്. വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കാവസ്ഥയിലായിരുന്ന മലപ്പുറം ജില്ലയെ ഈ മേഖലയില്‍ ഒന്നാമതെത്തിച്ചതില്‍ സി.എച്ചിന്റെ സംഭാവന വലുതാണ്. രാഷ്ട്രീയത്തിനതീതമായി പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിക്കുന്നത് സി.എച്ചിന്റെ പ്രത്യേകതയാണ്. അദ്ദേഹത്തിന്റെ മഹാമനസ്‌കതയും മനുഷ്യസ്‌നേഹവുമാണ് ഇന്നും ജനങ്ങള്‍ സി.എച്ചിനെ ഓര്‍ക്കുന്നതിന്റെ പ്രധാന കാരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി എം.എല്‍.എ, അഡ്വ. പി.കെ ഫിറോസ്, അഡ്വ. ടി. സിദ്ദീഖ്, കെ.സി അബു, വി.വി മുഹമ്മദലി, സാജിദ് നടുവണ്ണൂര്‍, റാഫി മുഖദാര്‍ സംസാരിച്ചു. സൗത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് യു. സജീര്‍ അധ്യക്ഷനായി. മന്‍സൂര്‍ മാങ്കാവ് സ്വാഗതവും കെ. ഹംസക്കോയ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago
No Image

പീരുമേട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന

Kerala
  •  a month ago
No Image

'ശത്രുക്കളെ തുരത്തുവോളം പോരാട്ടം, വിജയം വരിക്കുക തന്നെ ചെയ്യും' ഹിസ്ബുല്ല നേതാവിന്റെ ആഹ്വാനം;  ബൈറൂത്തില്‍ ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍

International
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

Kerala
  •  a month ago