HOME
DETAILS
MAL
കരം
backup
June 03 2017 | 23:06 PM
ഇത്രയും നാള് ജീവിച്ചതെന്തിനെന്നറിയില്ല
ഇനി എത്രനാള്‍ ജീവിക്കുമെന്നറിയില്ല
ആരോടു ചോദിക്കണമെന്നറിയില്ല
ചോദിച്ചാല്‍ തെറ്റായ് വരുമോന്നറിയില്ല.
ഇത്രയും നാള് ജീവിച്ചതില്‍
പറ്റുബുക്കുമായ് വരാനാരുമില്ല
വന്നാല്‍, നോട്ടായ് കൊടുക്കാനൊന്നുമില്ല
കരള്‍ പറിച്ചു കൊടുക്കാമെന്നാല്
തീണ്ടലാകുമോന്നറിയില്ല.
ഇനി എത്രനാള്‍ ജീവിക്കുമെന്നറിയില്ല
ആരോടു ചോദിക്കണമെന്നറിയില്ല
ചോദിച്ചാല്‍ തെറ്റായ് വരുമോന്നറിയില്ല
ഇനിയുള്ളതു ജീവിച്ചുതീര്ക്കാമെന്നാല്
കരം ഒടുക്കേണ്ടി വരുമോന്നറിയില്ല
കരം അടയ്ക്കണമെന്നാജ്ഞാപിച്ചാല്
മുലയറുത്തു കൊടുക്കാനേ ആവതുള്ളൂ..!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."