ബ്രൂവറി; വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പാച്ചേനി
തളിപ്പറമ്പ്: ബ്രൂവറിക്കുള്ള അനുമതിയുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. ഈ വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തളിപ്പറമ്പില്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും ജനരോഷവും ഭയന്നാണ് ബ്രൂവറിക്കും ഡിസ്റ്റലറിക്കും അനുമതി നല്‍കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ബ്രൂവറിയില്‍ കമ്പനികള്‍ക്ക് കോടതിയില്‍ പോയി അനുകൂല തീരുമാനം കൈക്കൊള്ളാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സുതാര്യമായ എല്ലാ കീഴ്വഴക്കങ്ങളും അട്ടിമറിച്ചാണ് പിണറായി സര്‍ക്കാര്‍ ബ്രൂവറി അനുവദിക്കാന്‍ ശ്രമം നടത്തിയത്. ഇതിലെ കള്ളക്കളിയും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.
കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.ടി മാത്യു അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ ടി. ജനാര്ദനന്, രജിത്ത് നാറാത്ത്, ഇ.ടി രാജീവന്, മനോജ് കൂവേരി, എ.ഡി സാബൂസ്, കെ. നബീസാ ബീവി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ പി.എം പ്രേംകുമാര്‍, കെ.എം ശിവദാസന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."