ശബരിമല വിഷയത്തില്‍ കെ.പി.എം.എസ് തെരുവില്‍ ഇറങ്ങില്ലെന്ന്
കൊല്ലം: ശബരിമല വിഷയത്തില്‍ കെ.പി.എം.എസ് തെരുവില്‍ ഇറങ്ങില്ലെന്നും സംഘടന വിശ്വാസികള്‍ക്കൊപ്പമാണെന്നും സാമൂഹ്യഅന്തരീക്ഷം കലുഷിതമാക്കുന്ന വിധത്തില്‍ പങ്കാളിയാകില്ലെന്നും കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിന്ദു പറഞ്ഞു.
കെ.പി.എം.എസ് ജില്ലാ നേതൃസമ്മേളനം കൊല്ലം ഫൈന്‍ ആര്‍ട്സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഹിന്ദു ഐക്യം പറയുന്നവരാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും ഓഫിസുകളിലും പട്ടികജാതി പിന്നാക്കവിഭാഗങ്ങള്‍ കടന്നുവരാതിരിക്കാന്‍ തടസം നില്‍ക്കുന്നത്. പട്ടികവിഭാഗങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കൂടെ നില്‍ക്കാത്ത ഒരു ഹിന്ദു ഐക്യവും സാധ്യമല്ലെന്നും ശബരിമല വിശ്വാസത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി കേരളത്തെ കലുഷിതമാക്കാനുളള പ്രവര്‍ത്തനങ്ങളില്‍ കെ.പി.എം.എസ് പങ്കെടുക്കില്ലെന്നും കെ. ബിന്ദു പറഞ്ഞു.
ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരി രാജന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഉഷാലയം ശിവരാജന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കൈതക്കോട് ശശിധരന്, മുളവന മോഹനന്, വി.ഐ പ്രകാശ്, ജില്ലാ ഭാരവാഹികളായ കെ. അയ്യപ്പന്, പി. ശിവദാസന്‍, പി. ശിവന്, ചിറ്റയം രാമചന്ദ്രന്, എന്‍. പ്രസന്നലാല്‍, ഇത്തിക്കര രാധാകൃഷ്ണന്, കെ.പി.എം.എഫ് ജില്ലാ പ്രസിഡന്റ് ബീന രണദേവ്, ജില്ലാ സെക്രട്ടറി ഉഷാ രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."