ആറന്മുള: 60 ടണ്‍ നെല്ല് കാണാനില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്
പത്തനംതിട്ട: ആറന്മുള നീര്‍വിളാകം പുഞ്ചയില്‍നിന്ന് വിളവെടുത്ത് ഓയില്‍ പാം ഇന്ത്യക്ക് കൈമാറിയതില്‍ 60 ടണ്‍ നെല്ല് കാണാനില്ലെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ കലക്ടര്‍ ആര്. ഗിരിജയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ ആറന്മുള അരി പദ്ധതിയുടെ ഭാഗമായാണ് നീര്‍വിളാകം പുഞ്ചയില്‍ നെല്‍ക്കൃഷി നടത്തിയത്. പാടശേഖര സമിതികള്‍ നടത്തിയ കൃഷി വിളവെടുത്തപ്പോള്‍ 170 ടണ്‍ നെല്ലുണ്ടായിരുന്നു. ആറന്മുള അരിയുടെ നിര്‍വഹണ ഏജന്‍സിയായ ഓയില്‍ പാം ഇന്ത്യയുടെ മില്ലില്‍ നെല്ല് എത്തിയപ്പോള്‍ 50 ടണ്ണിന്റെ കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി പദ്ധതിയുടെ സ്പെഷല്‍ ഓഫിസര്‍ ജെ. സജീവ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറെ കലക്ടര്‍ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എം.എല്‍.എ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."