HOME
DETAILS

ജില്ലയെ മാലിന്യമുക്തമാക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പദ്ധതി

  
backup
October 17, 2018 | 6:40 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കാന്‍ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഘടകങ്ങളുടെ സഹായത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന 'സീറോ വേസ്റ്റ് കോഴിക്കോട് ' പദ്ധതി സേവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്‌കൂളുകളില്‍ വ്യാപിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം മാനാഞ്ചിറ മോഡല്‍ ഹൈസ്‌കൂളില്‍ നടന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ 150ഓളം വിദ്യാലയങ്ങളിലെ പരിസ്ഥിതി ക്ലബ് കോഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കുള്ള ശില്‍പശാലയും നടത്തി.
സ്‌കൂളുകളിലെ ഓരോ ക്ലാസില്‍നിന്നും പരിസ്ഥിതി വിഷയത്തില്‍ താല്‍പര്യമുള്ള ഓരോ വിദ്യാര്‍ഥിയെ തിരഞ്ഞെടുത്ത് ശുചിത്വസാക്ഷരതാ പരിശീലനം നല്‍കും. പരിശീലനത്തിനൊടുവില്‍ നടക്കുന്ന മൂല്യനിര്‍ണയത്തില്‍ മികച്ച ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ഥികളെ ഹരിത അംബാസിഡര്‍മാരായി പ്രഖ്യാപിക്കും.
പാഴ്‌വസ്തുക്കള്‍ വലിച്ചെറിയുന്നത് നിരുത്സാഹപ്പെടുത്തുക, ജൈവവസ്തുക്കള്‍ സ്‌കൂള്‍ കോംപൗണ്ടില്‍ സംസ്‌കരിക്കുന്നതിനു സ്‌കൂള്‍ ഒരുക്കുന്ന സംവിധാനത്തിലേക്കു മാറ്റുക, അജൈവ വസ്തുക്കള്‍ തരംതിരിച്ച് വൃത്തിയാക്കി ക്ലാസില്‍ സൂക്ഷിച്ച് സ്‌കൂളില്‍ ഒരുക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററിലേക്ക് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും സജ്ജരാക്കുകയാണ് ഇവരുടെ ചുമതല.
ജില്ലാതല ഉദ്ഘാടനം കലക്ടര്‍ യു.വി ജോസ് നിര്‍വഹിച്ചു. മാലിന്യ നിര്‍മാര്‍ജന വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്നും കേവലം ബോധവല്‍ക്കരണം മാത്രമല്ല, മാലിന്യ നിര്‍മാര്‍ജനത്തിനുള്ള സിസ്റ്റം 70 പഞ്ചായത്തുകളിലും സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ അധ്യക്ഷനായി. പ്രൊഫ. ശോഭീന്ദ്രന്‍ ഹരിതസന്ദേശം നല്‍കി.
സേവ് ജില്ലാ കോഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വമിഷന്‍ അസി. കോഡിനേറ്റര്‍ കെ. കുഞ്ഞിരാമന്‍, കെ.കെ ഗൗരി, അബ്ദുല്ല സല്‍മാന്‍, ഏകനാഥന്‍, ഷൗക്കത്തലി എരോത്ത്, ഇ.എം രാജന്‍, വി. ഷീജ, പ്രമോദ് മന്നാടത്ത് സംസാരിച്ചു. ബി.ആര്‍.സി ട്രെയിനര്‍ എന്‍.കെ റോബിന്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി.
വടകര വിദ്യാഭ്യാസ ജില്ലയില്‍ 23നു ഡയറ്റിലും താമരശ്ശേരിയില്‍ 25നു താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലും അധ്യാപക ശില്‍പശാല നടക്കും. പരിശീലനം നേടിയ അധ്യാപകര്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം ക്ലാസുതല ഗ്രീന്‍ അംബാസിഡര്‍മാര്‍ ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കണം. നവംബര്‍ രണ്ടിനകം ഓരോ സ്‌കൂളിലും ഗ്രീന്‍ അംബാസിഡര്‍മാരുടെ പ്രഖ്യാപനം നടത്തണം. ജില്ലാതല പ്രഖ്യാപനം നവംബര്‍ മൂന്നിനു നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago