HOME
DETAILS

ശബരിമലയില്‍ നടക്കുന്നത് കോണ്‍ഗ്രസ്, ബി.ജെ.പി സഹകരണ സമരം: കോടിയേരി

  
backup
October 18, 2018 | 1:54 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d


നീലേശ്വരം: വിശ്വാസത്തിന്റെ പേരില്‍ ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് കോണ്‍ഗ്രസ്, ബി.ജെ.പി സഹകരണ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് കര്‍ഷകപ്രസ്ഥാനങ്ങളുടെ ആദ്യകാല നേതാവുമായിരുന്ന കെ.എം കുഞ്ഞിക്കണ്ണന്റെ വാര്‍ഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഒരു വര്‍ക്കിങ് പ്രസിഡന്റടക്കം ബി.ജെ.പിയില്‍ പോകാനൊരുങ്ങുകയാണ്.
കണ്ണൂര്‍ക്കാരനായ ഈ വര്‍ക്കിങ് പ്രസിഡന്റാണ് കോണ്‍ഗ്രസിന്റെ ശബരിമല സമരത്തിന്റെ കോഡിനേറ്റര്‍. ത്രിവര്‍ണ പതാക എടുക്കാതെ സമരത്തില്‍ പങ്കെടുക്കാനാണ് അണികളോടുള്ള ആഹ്വാനം. സുപ്രിംകോടതി വിധിക്കെതിരെയാണെങ്കില്‍ എന്തു കൊണ്ട് സമരം ചെയ്യുന്നവരാരും റിവ്യൂഹരജി നല്‍കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരന്‍, പി. കരുണാകരന്‍ എം.പി, എം. രാജഗോപാലന്‍ എം.എല്‍.എ, കെ.പി സതീഷ് ചന്ദ്രന്‍, സി.എച്ച് കുഞ്ഞമ്പു, എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി.കെ രവി, ബേബി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  6 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  6 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  6 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  6 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  6 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  6 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  6 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  6 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  6 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  6 days ago