അധികൃതര്‍ക്ക് നിസംഗത: തീര സംരക്ഷകര്‍ക്ക് രക്ഷയില്ല ; ഭീതി പടര്‍ത്തി വീഴാറായി കെട്ടിടം
ഹരിപ്പാട്:ചോര്‍ന്നൊലിക്കു ഇടിഞ്ഞു പൊളിഞ്ഞു വിഴാറായ കെട്ടിടം. വൈദ്യുതി ഇല്ല ശുചിമുറി ഇല്ല. തൃക്കുന്നപ്പുഴ പാലത്തിലെ ദേശിയ ജലപാതയിലെ ചീപ്പിന് സമീപത്തെ തീരദേശ പോലീസിന്റെ വിശ്രമമുറിയാണ് ഇത്.
ഏഴോളം ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ഇവിടെ ഡ്യുട്ടിയില്‍ ഉണ്ടാകും.ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുളളതാണ് ഈ മേഖല.തീരദേശ പോലീസിന്റെ കടലില്‍ പെട്രോളിംഗിനായി രണ്ട് ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ ഇതിന് സമീപത്താണ് സുക്ഷിച്ചിരിക്കുന്നത്. തോട്ടപ്പള്ളി ഹാര്‍ബറില്‍ മണ്ണ് നിറഞ്ഞതിനാലാണ് ഈ ബോട്ടുകള്‍ ഇവിടെ സൂക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ ജെട്ടിയോ മറ്റു സൗകര്യങ്ങളോ ഒന്നുംതന്നെ ഇല്ല.
വൈദ്യുതി ചാര്‍ജ്ജ് അടക്കാത്തതിനെ തുടര്‍ന്ന് ഏകദേശം നാല് മാസമായി ഇവിടെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. ഇതുമൂലം ചീപ്പില്‍ സ്ഥാപിച്ചിരുന്ന ആറോളം ലൈറ്റുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല.മഴക്കാലം ആയതിനാല്‍ ചീപ്പിലൂടെയുളള ഒഴുക്കും ശക്തിപ്പെട്ടിട്ടുണ്ട്. രാത്രികാലങ്ങളില്‍ മത്സ്യബന്ധന വളളങ്ങള്‍ പാലത്തിന്റെ ഭിത്തികളില്‍ തട്ടി അപകടമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. കാലവര്‍ഷം ശക്തിപ്പെട്ടതോടെ കാറ്റിലും മഴയിലും ഏതു നേരവും നിലംപൊത്തുമെന്ന അവസ്ഥയിലാണ് ഈ കെട്ടിടം. മൂന്ന് മുറികളുളള കെട്ടിടമാണ് ഇവിടയെുളളതെങ്കിലും ഇതില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും ഉപയോഗശൂന്യമാണ്. ഉപയോഗത്തില്‍ ഉളള മുറിയുടെ തന്നെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നതാണ്.
രണ്ട് കട്ടിലുകളാണ് എട്ടോളം ജീവനക്കാര്‍ക്ക് കിടക്കാനായി ഉള്ളത്.കൂടാതെ 24 മണിക്കൂറാണ് ഇവരുടെ ഡ്യൂഡി സമയം. എന്നാല്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള ഇന്‍ലാന്റ് വാട്ടര്‍ വകുപ്പിന്റെ വലിയ കെട്ടിടം ഉപയോഗമില്ലാതെ കിടക്കുകയാണ്. ഇവിടെ ബോട്ട'് സുരക്ഷിതമായി സൂക്ഷിക്കാനുളള ജെട്ടി ഉള്‍പ്പെടയെുള്ള എല്ലാ സജ്ജീകരണങ്ങളുമുണ്ട്. കുറച്ച് കാലം ഈ ബോട്ടുകള്‍ അവിടെ സൂക്ഷിക്കാന്‍ അനുവദിച്ചിരുന്നു.എങ്കിലും പിന്നീട് അതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.ഇപ്പോള്‍ ഏകദേശം മുന്ന് വര്‍ഷമായി ആറിന് തീരത്തായി ബോട്ടുകള്‍ സൂക്ഷിക്കുന്നത്. ഇവിടെ യാതൊരു സുരക്ഷിതത്വവും ഇല്ല.ഏകദേശം ഒരു വര്‍ഷം മുന്‍പ് ഇവിടെ സൂക്ഷിച്ചിരുന്ന ഒരു ഇന്റര്‍സെപ്റ്റര്‍ ബോട്ട് കത്തിനശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."