HOME
DETAILS

ആടിക്കൊല്ലിയിലുണ്ട്, പേരിനൊരു 'സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി'

  
backup
October 28, 2018 | 4:25 AM

%e0%b4%86%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%87%e0%b4%b0

പുല്‍പ്പള്ളി: ലക്ഷങ്ങള്‍ മുടക്കി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിച്ചെങ്കിലും ആടികൊല്ലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി പേരിനുമാത്രമാണ്.
1996ല്‍ ഇവിടെ പ്രവര്‍ത്തനം ആരംഭിച്ച ക്ലിനിക്കിന്റെ ഒ.പി. വിഭാഗം ആഴ്ചയില്‍ ഏതാനും ദിവസം പ്രവര്‍ത്തിക്കുന്നതൊഴിച്ചാല്‍ ഇതുകൊണ്ട് നാട്ടുകാര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത സ്ഥിതിയാണുള്ളത്.പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള നിരവധി രോഗികള്‍ക്കാണ് ആശുപത്രി അനുഗ്രഹമാകുന്നത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ ആവഗണന കാരണം ആര്‍ക്കും ഉപകാരപ്പെടാതെ നശിക്കുകയാണ് ഈ ആതുരായലം.
2000ല്‍ കെ. മുരളീധരന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 18 ലക്ഷം രൂപയോളം ഉപയോഗിച്ച് നിര്‍മിച്ച രണ്ടു നില കെട്ടിടം ഇന്നും അനാഥമായി കിടക്കുകയാണ്. 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഈ ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിനോ ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനോ നടപടികള്‍ എടുത്തിട്ടില്ല.
ക്ലിനിക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഈ ആയുര്‍വേദ ആശുപത്രിയെ അപ്‌ഗ്രേഡ് ചെയ്താല്‍ ആവശ്യമായ പണം മുടക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതാണ് ഇപ്പോഴും ഈ നില തുടരാന്‍ കാരണം.
മൂന്ന് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ ആശുപത്രിയെ 10 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിനാവശ്യമായ നടപടികളെടുക്കുമെന്ന് കഴിഞ്ഞ ഭരണകാലത്ത് എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍ ഭരണ മാറ്റത്തോടെ അതും ജലരേഖയായി. ഇപ്പോള്‍ ആഴ്ചയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഉച്ചവരെ മാത്രം ഒ.പി പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി രോഗികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ സ്ഥിരം ഡോക്ടറോ കിടത്തി ചികിത്സ അടക്കമുള്ള മറ്റ് സൗകര്യങ്ങളോ ഇല്ലാത്തത് പ്രായമായവരടക്കമുള്ള നിര്‍ധന രോഗികള്‍ക്ക് ദുരിതമാവുകയാണ്.
ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥത കാരണം പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ച ലക്ഷങ്ങളാണ് ഉപകാരപ്പെടാതെ നഷ്ടമാകുന്നത്. അപ്‌ഗ്രേഡ് ചെയ്ത് ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം ശക്തമാകുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  4 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  4 days ago