മുഖ്യമന്ത്രിയുടെ മൗനത്തിന് പിന്നില്‍ ഗൂഢലക്ഷ്യം: വി.ടി ബല്‍റാം
മാഹി: ഉദ്ഘാടനം നടക്കാത്ത കണ്ണൂര്‍ വിമാനത്താവളത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ സ്വകാര്യവിമാനത്തില്‍ വന്നിറങ്ങിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിക്കാത്തതിന് പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്ന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ആര്.എസ്.എസ് ശക്തിപ്പെട്ട് ഒരുപാളയത്തിലേക്ക് പോയാല്‍ മറ്റൊരുപക്ഷം നമ്മുടെ പാളയത്തിലേക്കും വരുമെന്ന പിണറായിയുടെ കണക്ക് കൂട്ടലാണ് കേരളത്തെ ഇന്ന് യുദ്ധ സന്നാഹത്തില്‍ എത്തിക്കാന്‍ ഇടയാക്കിയത്.
55 മാസം കഴിഞ്ഞിട്ടും രാജ്യത്തിന്റെ കാവല്ക്കാരന് എന്ന് സ്വയം വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അംബാനിക്ക് 40,000 കോടി രൂപ മെച്ചമുണ്ടാക്കിക്കൊടുത്ത് രാജ്യത്തെ പിന്നോട്ടടിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാഹിയില്‍ പുതിയ യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍മന്ത്രി ഇ. വത്സരാജ് അധ്യക്ഷനായി. രമേഷ് പറമ്പത്ത്, ആര്. രമേഷ്, മമത നേറലജി, കെ.എം അഭിജിത്ത്, എന്‍.കെ സചീന്ദ്രനാഥ്, ശ്യംജിത്ത് പാറക്കല്‍, എസ്. കല്യാണസുന്ദരം, കെ.സുമിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."