HOME
DETAILS

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

  
Web Desk
December 09, 2024 | 9:16 AM

Pope Francis Calls for Peace in Palestine Urges End to Violence

ഒലിവ് മരത്തില്‍ തീര്‍ത്ത ഉണ്ണിയേശു..പൊതിഞ്ഞിരിക്കുന്നത് കഫിയയില്‍. ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ടും അവര്‍ക്കായി സംസാരിച്ചും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. 'നേറ്റിവിറ്റി ഓഫ് ബെത്‌ലഹേം 2024'ന്റെ ഉദ്ഘാടന ചടങ്ങില്‍ കഫിയയില്‍ പൊതിഞ്ഞാണ് ഉണ്ണിയേശുവിനെ കിടത്തിയത്. ഫലസ്തീന്റെ ഹൃദയമായ ഒലിവ് മരത്തില്‍ തീര്‍ത്ത ആ ഉണ്ണിയേശുവിനെ അനാച്ഛാദനം ചെയ്ത് അദ്ദേഹം അവരുടെ സമാധാനത്തിനായി സംസാരിച്ചു. 

'യുദ്ധങ്ങളും ആക്രമണവും മതി. എല്ലാം അവസാനിപ്പിക്കണം' സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഈ വര്‍ഷത്തെ നേറ്റിവിറ്റി സീനും ക്രിസ്മസ് ട്രീയും സമ്മാനിച്ച പ്രതിനിധി സംഘത്തെ സ്വീകരിക്കവെ പോപ്പ് ആഹ്വാനം ചെയ്തു.  'നേറ്റിവിറ്റി ഓഫ് ബെത്‌ലഹേം 2024'ന്റെ ഉദ്ഘാടന ചടങ്ങില്‍ ഫലസ്തീനില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.

ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമാണ് കഫിയ. ക്രിസ്മസിന് മുമ്പ് യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന രാജ്യങ്ങളില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കണമെന്നും മാര്‍പ്പാപ്പ ലോകനേതാക്കളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു.

'ഉക്രൈനിലും, പശ്ചിമേഷ്യയിലും ഫലസ്തീനിലും, ഇസ്‌റാഈലിലും, ലെബനാനിലും, ഇപ്പോള്‍ സിറിയയിലും മ്യാന്‍മറിലും, സുഡാനിലും കൂടാതെ എവിടെയൊക്കെ ആളുകള്‍ യുദ്ധവും അക്രമവും മൂലം പീഡിതരാകുന്നോ അവിടെയെല്ലാം നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാം,' മാര്‍പാപ്പ പറഞ്ഞു.

ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തില്‍ ബന്ദികളാക്കിയവരെ സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഫലസ്തീനും ഇസ്‌റാഈലും തമ്മിലുള്ള വെടിനിര്‍ത്തലിനും പിന്തുണ നല്‍കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.

Pope Francis, while unveiling a statue of the Crucified Christ wrapped in a kaffiyeh at the Vatican, made a heartfelt appeal for peace in Palestine. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  2 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  2 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  2 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  2 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  2 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  2 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  2 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  2 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  2 days ago