HOME
DETAILS

ജില്ലാ പൊലിസ് മേധാവിയെ മാറ്റിയ നടപടി വിവാദമാകുന്നു

  
backup
June 13, 2017 | 10:25 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7%e0%b4%be%e0%b4%b5%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae



കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്കകം ജില്ലാ പൊലിസ് മേധാവി കെ. ജയനാഥിനെ മാറ്റിയ നടപടി വിവാദമാകുന്നു. ഓഫിസിന് നേരെയുണ്ടായ ബോംബേറ് സംബന്ധിച്ച അന്വേഷണം പുരോഗമിക്കാത്തതാണ് കമ്മിഷണറെ മാറ്റാന്‍ ഇടയാക്കിയതെന്നാണ് സൂചന.
ഓഫിസിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് നോര്‍ത്ത് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും പൊലിസിന് ഇതു സംബന്ധിച്ച് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. കൂടാതെ ഓഫിസിന് നേരെയുള്ള അക്രമമായി മാത്രമാണ് പൊലിസ് ഇതിനെ കാണുന്നതെങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇതിനെ സെക്രട്ടറിയുടെ വധശ്രമമായിട്ടാണ് കണക്കാക്കുന്നത്. ഇതാണ് ജില്ലാ പൊലിസിനോട് നീരസമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം. എന്നാല്‍ കമ്മിഷണറെ മാറ്റിയത് നിയമം ലംഘിച്ചാണെന്നത് ആഭ്യന്തര വകുപ്പിന് തലവേദനയായിരിക്കുകയാണ്. കേരളാ പൊലിസ് ആക്ടിലെ മാനദണ്ഡവും രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തീകരിക്കണമെന്ന വ്യവസ്ഥയും നിലനില്‍ക്കെ ഇതിന്റെ നഗ്നമായ നിയമലംഘനമാണ് ആഭ്യന്തര വകുപ്പ് നടത്തിയിരിക്കുന്നത്.
നടപടിക്കെതിരേ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തു വന്നിട്ടുണ്ട്. സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വഴങ്ങാത്ത കോഴിക്കോട് സിറ്റി പൊലിസ് കമ്മിഷണറെ പെട്ടെന്ന് മാറ്റിയ നടപടി നിയമ ലംഘനവും സുപ്രിംകോടതി വിധിക്കെതിരും ദുരൂഹവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൊലിസ് വകുപ്പിന്റെ ചുമതലക്കാരനായ മുഖ്യമന്ത്രി കോഴിക്കോട്ടുള്ളപ്പോള്‍ കമ്മിഷണറെ മാറ്റിയ നടപടി നീതീകരിക്കാനാവില്ല. കമ്മിഷണറെ മാറ്റാനുള്ള കാരണം എന്തെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ രാഷ്ട്രീയ ദൗത്യം പൊലിസിലൂടെ നടപ്പാക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുരേന്ദ്രന്‍ ആരോപിച്ചു. കമ്മിഷണറെ മാറ്റിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ആസൂത്രിത നീക്കമാണ്. ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ ആര്‍.എസ്.എസാണ് അക്രമം നടത്തിയതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമാണ്. കേസ് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ കമ്മിഷണറെ മാറ്റിയത് സി.പി.എമ്മിന് രാഷ്ട്രീയ ലക്ഷ്യം നേടാനാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റലും നിയമിക്കലും സര്‍ക്കാരിന്റെ കാര്യമാണെന്നും അതില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ്‍ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ പാര്‍ട്ടി ഇടപെടാറില്ല. കമ്മിഷണറുടെ പ്രവര്‍ത്തനം വേണ്ട തരത്തിലല്ലെങ്കില്‍ സര്‍ക്കാരിന് മാറ്റാവുന്നതേയുള്ളൂ. ഇന്ന സ്ഥാനത്ത് ഇന്നയാളെ വയ്ക്കണമെന്ന് പാര്‍ട്ടി പറയാറില്ല. ജില്ലാ കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടുറോഡിൽ മുട്ടിലിഴഞ്ഞ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ; രാമചന്ദ്രനും നവാസിനും മോട്ടോർ വാഹന വകുപ്പിന്റെ ബിഗ് സല്യൂട്ട്!

Kerala
  •  a month ago
No Image

'റൊണാൾഡോയ്ക്ക് പകരക്കാരനില്ല, അദ്ദേഹം അത്ഭുതമാണ്'; ആറാം ലോകകപ്പിനൊരുങ്ങുന്ന സിആർ7-നെ പുകഴ്ത്തി പോർച്ചുഗീസ് പരിശീലകൻ

Football
  •  a month ago
No Image

ദുബൈയിൽ ഇനി തടസ്സമില്ലാത്ത വൈദ്യുതി; ഓട്ടോമാറ്റിക് സ്മാർട്ട് ഗ്രിഡ് പുനഃസ്ഥാപന സംവിധാനവുമായി ദീവ

uae
  •  a month ago
No Image

സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക; കോഴിക്കോട് ഫറോക്ക് സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

Kerala
  •  a month ago
No Image

മെസ്സിയും, റൊണാൾഡോയും ലോകകപ്പിൽ ഏറ്റുമുട്ടുമോ? ആരാധകർ കാത്തിരിക്കുന്ന ആ 'ലാസ്റ്റ് ഡാൻസ്' സാധ്യമാകുന്ന 3 വഴികൾ ഇങ്ങനെ

Football
  •  a month ago
No Image

ദുബൈയിലെ ആരോഗ്യ രംഗത്ത് പുതുചരിത്രം; 'ലോങ്‌വിറ്റി അതോറിറ്റി' നിലവിൽ വന്നു, ശൈഖ് ഹംദാൻ ചെയർമാനാകും

uae
  •  a month ago
No Image

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂലൈ 15ലേക്ക് മാറ്റി; ഗൾഫിലെ പരീക്ഷകൾക്ക് ശേഷം സംയുക്ത ഫലപ്രഖ്യാപനം

Kerala
  •  a month ago
No Image

ഷാർജ-ദുബൈ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അൽ താവൂൻ റൗണ്ട് എബൗട്ട് ഭാഗികമായി അടച്ചിടുന്നു; ജൂൺ 13 മുതൽ ഗതാഗത നിയന്ത്രണം

uae
  •  a month ago
No Image

കോളിയാടി സ്കൂളിലെ കിണറ്റിൽ മാരക ബാക്ടീരിയകൾ; ഷിഗെല്ല രണ്ടാം ഘട്ടത്തിലേക്ക്? 5 കുട്ടികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 502 പേർക്ക് ലക്ഷണം

Kerala
  •  a month ago
No Image

ക്യാപ്റ്റനെ അടിച്ചുപുറത്താക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്! പകരം ടീമിനെ നയിക്കാൻ സൂപ്പർ താരം തിരിച്ചെത്തുന്നു

Cricket
  •  a month ago