HOME
DETAILS

എന്‍ജിഒ അസോ. സ്‌നേഹ സാന്ത്വനം പദ്ധതിക്ക് തുടക്കം

  
backup
June 14, 2017 | 12:26 AM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d%e0%b4%9c%e0%b4%bf%e0%b4%92-%e0%b4%85%e0%b4%b8%e0%b5%8b-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9-%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4


നിലമ്പൂര്‍: കേരള എന്‍ജിഒ അസോസിയേഷന്‍ നിലമ്പൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌നേഹ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിര്‍ധന കുടുംബത്തിലെ അര്‍ഹരായ രോഗികളെ കണ്ടെത്തി സഹായിക്കുന്നതാണ് പദ്ധതി. നിലമ്പൂര്‍ വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്രാഞ്ച് പരിധിയില്‍ വരുന്ന നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം കെ.പി.സി.സി സെക്രട്ടറി വി.എ കരീം ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.പി പ്രശാന്ത് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് വി.പി ദിനേശ്, നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ്, എന്‍.ജി.ഒ.എ ജില്ലാ സെക്രട്ടറി കെ.പി ജാഫര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍. പ്രതാപ്, ശിവദാസന്‍ പിലാപ്പറമ്പില്‍ കൂടാതെ സി. വിഷ്ണുദാസ്, സുനില്‍ കാരക്കോട്, അഷ്‌റഫ് പാറശ്ശേരി, കെ ഷബീറലി, ഹബീബ് തോണിക്കടവന്‍, കെ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വിസില്‍ നിന്നും വിരമിച്ച പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി. മെമ്പര്‍മാരുടെ മക്കളില്‍ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മുഹമ്മദ് ഇര്‍ഫാന്‍, സി.വി മുരളീധരന്‍ എന്നിവര്‍ക്ക് പുരസ്‌കാരവും നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  3 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  3 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  3 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  3 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  3 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  3 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  3 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  3 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  3 days ago