മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യു.ഡി.എഫ്: കോടിയേരി
കോട്ടയം: കെ.എം മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യു.ഡി.എഫ് എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിരവധി അവസരങ്ങളുണ്ടായിട്ടും മാണിയെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. സഹതാപത്തിന്റെ പേരിലാണ് യു.ഡി.എഫ് വോട്ട് തേടുന്നത്. ബാര്‍ കോഴക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കെ.എം മാണി തന്നെ ആരോപണമുന്നയിച്ചു. കേരള കോണ്‍ഗ്രസ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ജോസ് കെ. മാണിയുടെ പക്കലുണ്ടാകും. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കെ.എം മാണിയെ ഒതുക്കാനാണ് കേസില്‍ പ്രതിചേര്‍ത്തതെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു.
ട്രാന്‍സ്ഗ്രിഡ് പദ്ധതി സംബന്ധിച്ച ആരോപണം പുകമറ സൃഷ്ടിക്കാനാണ്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള പദ്ധതി നടപ്പായാല്‍ കോട്ടയം, മലപ്പുറം ജില്ലകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കപ്പെടും. യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വെളിച്ചമെത്തിക്കുന്നത് അവരുടെ അടിത്തറയിളക്കും.
കെ.എസ്.ഇ.ബിയിലെ ഏതോ ഉദ്യോഗസ്ഥന്‍ തയാറാക്കിയ പത്രക്കുറിപ്പ് വിതരണം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ഉത്തരവാദപ്പെട്ട നേതാവെന്ന നിലയില്‍ ചെന്നിത്തല കാര്യങ്ങള്‍ മനസിലാക്കണം. യു.ഡി.എഫിന്റെ കാലത്ത് 90 ശതമാനം തുക അധികം നല്‍കി ട്രാന്‍സ്ഗ്രിഡ് പദ്ധതി നടപ്പാക്കിയത് അഴിമതിയാണോയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."