HOME
DETAILS

ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ ബോര്‍ഡ് രൂപീകരണം ഇഴയുന്നു

  
backup
June 17, 2017 | 10:02 PM

%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%88%e0%b4%ac%e0%b5%8d%e0%b4%af%e0%b5%82

തിരുവനന്തപുരം: ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചിട്ടും നടപ്പില്‍ വരാത്തതിനാല്‍ മുപ്പതിനായിരം ഏക്കറിലധികം ഭൂമി അന്യാധീനപ്പെടുന്നു. വിവിധ ദേവസ്വം ബോര്‍ഡുകളുകളുടെ കീഴില്‍ ഇത്തരത്തില്‍ 32216.22 ഏക്കര്‍ ഭൂമിയാണ് അനധികൃത കൈയേറ്റത്തിലൂടെ നഷ്ടമായിക്കൊണ്ടിരിക്കുന്നത്.

മലബാര്‍ ദേവസ്വം ബോര്‍ഡിനാണ് ഏറ്റവും കൂടുതല്‍ ഭൂമി നഷ്ടമായിരിക്കുന്നത്. അഞ്ച് ഡിവിഷനുകളിലായി 24693.22 ഏക്കര്‍ ഭൂമിയാണ് കൈയേറ്റത്തിലൂടെ നഷ്ടമായിരിക്കുന്നത്. കോഴിക്കോട് ഡിവിഷനിലെ 210 ക്ഷേത്രങ്ങളുടെ 22393.12 ഏക്കര്‍ ഭൂമി, തലശേരി ഡിവിഷനിലെ 135 ക്ഷേത്രങ്ങളുടെ 2122.69 ഏക്കര്‍, കാസര്‍കോട് ഡിവിഷനില്‍ 174 ക്ഷേത്രങ്ങളിലെ 68.46 ഏക്കര്‍, മലപ്പുറം ഡിവിഷനിലെ 320 ക്ഷേത്രങ്ങളിലെ 9560 ഏക്കര്‍, പാലക്കാട്ടെ 284 ക്ഷേത്രങ്ങളുടെ 13.35 ഏക്കര്‍ ഭൂമിയുമാണ് കൈയേറ്റത്തിലൂടെ മലബാര്‍ ദേവസ്വത്തിന് നഷ്ടമായിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വത്തിനും 7500 ഏക്കര്‍ ഭൂമി കൈയേറ്റത്തില്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍. ബോര്‍ഡിനു കീഴിലുള്ള 700 ക്ഷേത്രങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി നഷ്ടമായിരിക്കുന്നത്. ഏറ്റവും അധികം ഭൂമി നഷ്ടമായിരിക്കുന്നത് തിരുവിതാംകൂര്‍ പശ്ചിമ ദേവസ്വത്തിനാണ്. റവന്യൂരേഖകള്‍ പ്രകാരം 4531.18 ഏക്കര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 2.05 ഏക്കര്‍ മാത്രം. 4529.13 ഏക്കറാണ് ഇവിടെ കൈയേറ്റത്താല്‍ നഷ്ടമായത്. ചെറുവള്ളി ക്ഷേത്രത്തിനു മാത്രം 2200 ഏക്കറും നഷ്ടമായി. എരുമേലി ദേവസ്വത്തിനുണ്ടായ നഷ്ടം 1828.08 ഏക്കറാണ്. 1842.08 ഏക്കര്‍ ഉണ്ടായിരുന്നതില്‍ 14 ഏക്കര്‍ മാത്രമാണിപ്പോള്‍ ഉള്ളത്. ഈ മൂന്നിടങ്ങളില്‍ മാത്രം ആറായിരം ഏക്കറിലധികം ഭൂമിയാണ് അനധികൃത കൈയേറ്റത്താല്‍ നഷ്ടമായത്.
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഇത്തരത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ 22 ഏക്കറോളം അന്യാധീനപ്പെട്ടു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ തൃശൂര്‍ ജില്ലയിലെ 35 സെന്റ് ഭൂമിയും കൈയേറി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ തൃശൂര്‍ ചാവക്കാട്ട് ഒരേക്കറും ബോര്‍ഡിന് നഷ്ടപ്പെട്ടു.
കൈയേറ്റങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ അടക്കം കേസുകള്‍ നിലവിലുണ്ട്. കൊച്ചിന്‍ ദേവസ്വത്തിന് മാത്രം വിവിധ കോടതികളിലായി 48 കേസുകളുണ്ട്. ഇത്തരത്തില്‍ അറുപതോളം കേസുകളാണ് വിവിധ ബോര്‍ഡുകളുടേതായി നിലവിലുള്ളത്. ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും ട്രൈബ്യൂണല്‍ ബോര്‍ഡ് രൂപീകരണം വൈകിയ സാഹചര്യത്തിലാണ് കഴിഞ്ഞ ബജറ്റിനു മുന്നോടിയായി നടത്തിയ നയപ്രഖ്യാപനത്തില്‍ ദേവസ്വം ലാന്റ് ട്രൈബ്യൂണല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഇതു സംബന്ധിച്ച കരട് ബില്‍ തയാറാകുന്നതേ ഉള്ളൂ എന്നാണ് ദേവസ്വം വകുപ്പിന്റെ വിശദീകരണം. അതേസമയം ഹൈക്കോടതി നിര്‍ദേശം വന്ന് ഒന്നര വര്‍ഷം കഴിയുമ്പോഴും ട്രൈബ്യൂണല്‍ രൂപീകരണം നീളുന്നതില്‍ ദേവസ്വം ബോര്‍ഡുകള്‍ കടുത്ത അതൃപ്തിയിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  a month ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  a month ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  a month ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  a month ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  a month ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  a month ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  a month ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  a month ago