ആക്രമണത്തെ അപലപിച്ച് അറബ് ലീഗ്
ജിദ്ദ: സിറിയയില്‍ തുര്‍ക്കി തുടരുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് അറബ് വിദേശകാര്യമന്ത്രിമാര്‍. ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം ആക്രമണത്തെ അപലപിച്ചു. സൈനികനടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സഊദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ സിറിയയുടെ പരമാധികാരത്തിനെതിരായ തുര്‍ക്കി ആക്രമണത്തെ സഊദി അപലപിക്കുന്നതായി പ്രസ്താവിച്ചു.
വടക്കു കിഴക്കന്‍ സിറിയയില്‍ ഐ.എസ് ഭീകരരെ ചെറുക്കുന്നതിന് അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങള്‍ക്ക് തുര്‍ക്കി സൈനിക നടപടി തുരങ്കം വെക്കും. കൂടാതെ സിറിയയില്‍ മാനുഷിക ദുരിതങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതിനും ഇടയാക്കും. സഊദി സിറിയന്‍ ജനതക്കൊപ്പം നിലയുറപ്പിക്കും. സിറിയയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കപ്പെടണം എന്നതാണ് തങ്ങളുടെ നിലപാട്. സിറിയന്‍ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് യു.എന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും ആദില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."