ബി.ഫാമില്‍ മൂന്നും നാലും റാങ്ക്; ജില്ലക്ക് വിജയത്തിളക്കം
കോഴിക്കോട്: സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സിനോടൊപ്പം പുറത്തുവന്ന ബാച്ചിലര്‍ ഓഫ് ഫാര്‍മസി ഫലത്തിലും ജില്ലക്ക് വിജയത്തിളക്കം. ആദ്യ അഞ്ചു റാങ്കില്‍ ജില്ലയില്‍നിന്ന് രണ്ടുപേര്‍ ഇടംപിടിച്ചു. കോവൂര്‍ ഗുല്‍ഷനില്‍ താമസിക്കുന്ന നഖാഷ് നാസര്‍ മൂന്നാ റാങ്കും കല്ലാച്ചി ചീറോത്ത് മുക്കിലെ പോതുകണ്ടി മുഹമ്മദ് റബീഹ് നാലാം റാങ്കും നേടിയാണ് ജില്ലയുടെ അഭിമാനമായത്.
കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയായ നഖാഷ് കണ്ണൂര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പ് അസി. പ്രൊഫ. എം.അബ്ദുല്‍ നാസറിന്റെയും വയനാട് തലപ്പുഴ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ നൗഫിറയുടെയും മകനാണ്. മാവൂര്‍ റോഡ് ഐ.പി.എഫിലാണ് പരീക്ഷക്കായുള്ള പരിശീലനം നടത്തിയത്. നഖാഷ് വൈജ്ഞാനിക് പ്രോത്സാഹന്‍ സ്‌കോളര്‍ഷിപ്പും ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷനിലും എയിംസിലും ഐ.ഐ.ടി എന്‍ട്രന്‍സിലും പ്രവേശനം നേടാന്‍ സാധിച്ചിട്ടുണ്ട്. മാതാവിനെപ്പോലെ ആതുര സേവനരംഗത്ത് പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. ഇതിനായി നീറ്റ് പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണ്. മാതാവിന്റെയും പിതാവിന്റെയും സഹോദരന്‍ നവീദ് നാസറിന്റെയും കോച്ചിങ് സെന്ററിലെ അധ്യാപകരുടെയും കൂട്ടുകാരുടെയും പ്രോത്സാഹനമാണ് വിജയത്തിനു പിന്നിലെന്ന് നഖാഷ് പറഞ്ഞു.
പരിശീലനത്തിനു പോകാതെ സ്വന്തം കഠിന പ്രയത്‌നത്തിലൂടെ പരീക്ഷയെഴുതിയാണ് മുഹമ്മദ് റബീഹ് നാലാം റാങ്കെന്ന നേട്ടം സ്വന്തമാക്കിയത്. വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളില്‍നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയ റബീഹ് കല്ലാച്ചി ചീറോത്തുമുക്കിലെ പോതുകി അബ്ദുല്‍ ഗഫൂറിന്റെയും റഹീനയുടെയും മകനാണ്. ഇന്നലെ ചീറോത്ത് മുക്കില്‍ നടന്ന ചടങ്ങില്‍ നാട്ടുകാര്‍ റബീഹിനെ അനുമോദിച്ചു. എം.കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍ അധ്യക്ഷനായി. രാഗേഷ്, പി.കെ സമീര്‍ സംസാരിച്ചു. വാര്‍ഡ് അംഗം സി.കെ നാസര്‍ ഉപഹാരം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."