ആറു വയസുകാരിയെ പീഡിപ്പിച്ച സംഭവം: 67കാരന് അഞ്ച് വര്‍ഷം കടിനതടവും 25000 രൂപ പിഴയും
കോയമ്പത്തൂര്‍: ആറവയസുകാരിയെ പീഡിപ്പിച്ച സംഭം 67കാരന് അഞ്ച് വര്‍ഷം കടിനതടവും 25000 രൂപ പിഴയും മഹിള കോടതി വിധിച്ചു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പി.എന്‍ പുതൂരിലെ പെട്ടിപ്പീടികയില്‍ ആയിരുന്നു സംഭവം നടന്നത്. പി.എന്‍ പുതൂര്‍ സ്വദേഷി ശെല്‍വരാജിനെയാണ് കോടതി ജയിലിലടച്ചത്. ആര്.എസ് പുരത്തിലെ സ്വകാര്യ ക്ഷേത്രത്തിലെ രാത്രി സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാള്‍. പകല്‍ സമയങ്ങളില്‍ വീട്ടിലെ തന്നെ പെട്ടിപ്പീടികയിലും ജോലി ചെയ്യും. 2016 സെപ്തംബര്‍ 12ന് കടയിലേക്ക് മിഠായി വാങ്ങാനെത്തിയ അഞ്ച് വയസുകാരിയെ പീടിക മുറിക്കുള്ളില്‍ മാനഭംഗപ്പെടുക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുപ്പുകയും ചെയ്തുവെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് വേദന സഹിക്കവയ്യാതെ കുട്ടി രക്ഷിതാക്കളോട് സംഭവത്തേക്കുറിച്ച് പറയുകയായിരുന്നു. അവര്‍ അപ്പോള്‍ തന്നെ വനിതാ പൊലിസിന് പരാതി നല്കി. പൊലിസ് ശെല്‍വരാജിനെതിരേ 9(എം), 10 പോസ്കോ നിയമ പ്രകാരവും ഐ.പി.സി 506 പ്രകാരവും കേസെടുത്തു. 25000 രൂപ പിഴയും അഞ്ച് വര്‍ഷ തടവിനും മഹിള കോടതി ജഡ്ജ് ശ്രീദേവി വിധിക്കുകയായിരുന്നു. ശേഷം ശെല്‍വരാജിനെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലിക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."