ടാറിങ്് പ്രവൃത്തി കഴിഞ്ഞിട്ട് രണ്ടുമാസം: റോഡ് തകര്‍ന്നു
വാളാട്: ടാറിങ് പൂര്‍ത്തിയായി രണ്ടു മാസം പിന്നിടും മുന്പ റോഡ് തകര്‍ന്നു. തലപ്പുഴ 43 മുതല്‍ വാളാട് വരെ വീതി കൂട്ടിയ റോഡാണ് തകര്‍ന്നത്. വെണ്മണിക്കു അടുത്തായി റോഡ് ഇടിഞ്ഞു വീഴാന്‍ പാകത്തിന് വിണ്ടുകീറുകയാണ് ചെയ്തിരിക്കുന്നത്. സമീപത്തെ സ്വകാര്യ പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളുടെയും കുറ്റ്യാടി-കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവരുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ റോഡ് വിണ്ടുകീറിയ ഭാഗത്ത് അപകട സാധ്യത വര്‍ധിച്ചിരിക്കുകയാണ്. റോഡ് അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് നടത്തിയിട്ടില്ലെങ്കില്‍ വന്‍ദുരന്തത്തിന് കാരണമാകാനിടയുണ്ട്. ഓവുപാലത്തിനടുത്ത് തകര്‍ന്ന സ്ഥലത്ത് താല്‍ക്കാലികമായി മെറ്റല്‍ ഇട്ട് നികത്തുകയാണ് ചെയ്തിട്ടുള്ളത്. മുന്‍മന്ത്രി പി.കെ ജയലക്ഷ്മിയുടെ താല്പര്യപ്രകാരം 9 കോടി ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ഈ റോഡ് കയറ്റിറക്കങ്ങള്‍ കുറച്ചും കലുങ്കുകള്‍ പുതുക്കി പണിതും 10 മീറ്റര്‍ വീതിയില്‍ പുതുക്കി പണിതത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."