HOME
DETAILS

എഡിറ്റേഴ്‌സ് ഗില്‍ഡ്: പുതിയ ഭാരവാഹി പട്ടികയിലും അക്ബറും തേജ്പാലും

  
backup
November 17, 2018 | 9:47 PM

%e0%b4%8e%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%97%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b5%81


ന്യൂഡല്‍ഹി: ഇന്ത്യയിലെ പത്രാധിപരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പുതിയ ഭാരവാഹി പട്ടികയിലും ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന എം.ജെ അക്ബറിന്റെയും തരുണ്‍ തേജ്പാലിന്റെയും പേരുകള്‍. ലൈംഗികാതിക്രമ ആരോപണ വിധേയനായ മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഡി.എന്‍.എ സ്ഥാപക പത്രാധിപരുമായ ഗൗതം അധികാരിയുടെ പേരും പട്ടികയിലുണ്ട്.
ലൈംഗിക ആരോപണം നേരിടുന്ന മാധ്യമപ്രവര്‍ത്തകരെ സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അവഗണിച്ചാണ് ആരോപണവിധേയരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടിക പുതുക്കിയിരിക്കുന്നത്. ഗില്‍ഡിന്റെ നിര്‍വാഹകസമിതി അംഗങ്ങളാണ് നിലവില്‍ ഈ മൂന്നുപേരും. 28 അംഗ നിര്‍വാഹകസമിതി അംഗങ്ങളില്‍ നാല് സ്ത്രീകള്‍ മാത്രമാണുള്ളത്.
വനിതാ മാധ്യമപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം കാണിച്ചുവെന്ന ആരോപണം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് എം.ജെ അക്ബര്‍ വിദേശകാര്യ സഹമന്ത്രി പദവി രാജിവച്ചത്. 2013ലാണ് തെഹല്‍ക്ക സ്ഥാപക പത്രാധിപരും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനുമായ തരുണ്‍ തേജ്പാല്‍ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  6 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  6 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  6 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  6 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  6 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  6 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  6 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  6 days ago