HOME
DETAILS

മോദിയുടെ ആരോപണത്തിന് മറുപടി : ഇനിയെങ്കിലും റാഫേലിനെക്കുറിച്ച് സംസാരിക്കൂവെന്ന് ചിദംബരം

  
backup
November 17, 2018 | 10:25 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b1%e0%b5%81

ന്യൂഡല്‍ഹി: നെഹ്‌റു കുടുംബത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മുന്‍ ധനമന്ത്രി പി. ചിദംബരം. നെഹ്‌റു-ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു കോണ്‍ഗ്രസ് അധ്യക്ഷരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് ചിദംബരം മോദിക്കു മറുപടി നല്‍കിയത്.
ഛത്തിസ്ഗഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് മോദി കോണ്‍ഗ്രസിനെയും ആ പാര്‍ട്ടിയിലെ കുടുംബാധിപത്യത്തെയും വിമര്‍ശിച്ചിരുന്നത്. ഇതിനു മറുപടിയായാണ് സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് രാജ്യത്തിനു സംഭാവന ചെയ്ത നേതാക്കളുടെ പട്ടിക ചിദംബരം നിരവധി ട്വീറ്റുകളിലൂടെ പുറത്തുവിട്ടത്. അംബേദ്കര്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി, കാമരാജ്, മന്‍മോഹന്‍ സിങ് തുടങ്ങി ആയിരക്കണക്കിനു നേതാക്കള്‍ കോണ്‍ഗ്രസുകാരാണ്. 1947നു ശേഷം ആചാര്യ കൃപലാനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തം ദാസ് ടാന്‍ഡന്‍, യു.എന്‍ ദേബാര്‍, സഞ്ജീവ് റെഡ്ഡി, സഞ്ജിവയ്യ, കാമരാജ്, നിജലിംഗപ്പ, സി. സുബ്രഹ്മണ്യം, ജഗ്ജീവന്‍ റാം, ശങ്കര്‍ ദയാല്‍ ശര്‍മ, ഡി.കെ ബറൂവ, ബ്രഹ്മാനന്ദ റെഡ്ഡി, പി.വി നരംസിഹ റാവു, സീതാറാം കേസരി തുടങ്ങിയവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍മാരായിരുന്നുവെന്നും ചിദംബരം മോദിയെ ഓര്‍മിപ്പിച്ചു.
പ്രധാനമന്ത്രി ഉന്നയിച്ച സംശയങ്ങള്‍ക്കു മറുപടി ലഭിച്ച സാഹചര്യത്തില്‍ റാഫേല്‍ യുദ്ധവിമാന കരാര്‍, തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ പീഡനങ്ങള്‍, ആന്റി റോമിയോ സ്‌ക്വാഡ്, ഭീകരാക്രമണം, ഗോ സംരക്ഷകര്‍ നടത്തുന്ന അക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാന്‍ മോദി തയാറാകുമോയെന്നു വെല്ലുവിളിച്ചാണ് ചിദംബരം ട്വീറ്റുകള്‍ അവസാനിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  7 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  7 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  7 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago