HOME
DETAILS

ഫോര്‍ഡ് ഇന്ത്യ 39,000 കാറുകള്‍ തിരികെ വിളിക്കുന്നു

  
backup
June 25, 2017 | 10:30 PM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-39000-%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d


ചെന്നൈ: യു.എസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍നിന്ന് 39,000 ത്തിലേറെ കാറുകള്‍ തിരികെ വിളിക്കുന്നു. ഫിയെസ്റ്റാ ക്ലാസിക്ക്, പഴയ മോഡല്‍ ഫിഗോ കാറുകള്‍ എന്നിവയാണ് കമ്പനി തിരികെ വിളിക്കുന്നത്. സ്റ്റീറിങ് ഹോസിലെ തകരാര്‍ പരിഹരിക്കുന്നതിനാണ് നടപടി. 2004 നും 2012നും മധ്യേ ഫോര്‍ഡിന്റെ ചെന്നൈ പ്ലാന്റില്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയ വാഹനങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്.
പവര്‍ അസിസ്റ്റഡ് സ്റ്റീറിങ് ഹോസിന് തകരാര്‍ സംഭവിച്ച എല്ലാ കാറുകളും ഡീലര്‍മാരുടെ സഹായത്തോടെ പരിശോധിച്ച് കേടുപാടുകള്‍ നീക്കാനാണ് ഫോര്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. സമാനമായ തകരാറിന്മേല്‍ ഏതാണ്ട് 15,000 ത്തോളം വാഹനങ്ങള്‍ ഫോര്‍ഡ് സൗത്ത് ആഫ്രിക്കയില്‍നിന്ന് തിരികെ വിളിച്ചിരുന്നു. ആഗോള തലത്തില്‍ കമ്പനി ഉപയോക്താക്കളോട് കാണിക്കുന്ന പ്രതിബദ്ധതയുടെ ഭാഗമായാണ് കാറുകള്‍ തിരികെ വിളിച്ച് സൗജന്യമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫോര്‍ഡിന്റെ പുതിയ മോഡല്‍ കാറുകളായ ഫിഗോ ഹാച്ച്ബാക്കും കോംപാക്ട് സെഡാന്‍ ഫിഗോ ആസ്പയറും സോഫ്റ്റ്‌വെയര്‍ തകരാറുകളെ തുടര്‍ന്ന് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കാതെ വന്ന വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. 42,300 കാറുകളാണ് കഴിഞ്ഞ വര്‍ഷം ഫിഗോ തിരികെ വിളിച്ചത്. ബ്രേക്ക് തകരാറിനെ തുടന്ന് ഫോര്‍ഡിന്റെ ഇക്കോ സ്‌പോര്‍ട്ടും കഴിഞ്ഞ വര്‍ഷം തിരികെ വിളിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി ആഘോഷങ്ങൾക്കിടെ ഡൽഹിയിൽ ഭീകരാക്രമണ ശ്രമം; ഐഎസ്ഐഎസ് ബന്ധമുള്ള രണ്ട് പേർ അറസ്റ്റിൽ

National
  •  14 minutes ago
No Image

അമീബിക് കേസുകള്‍ കൂടുന്നു; തിരുവനന്തപുരം സ്വദേശിനിക്ക് രോഗബാധ; അതീവ ജാഗ്രതയിൽ നാട്

Kerala
  •  21 minutes ago
No Image

റദ്ദാക്കിയ കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം; ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  44 minutes ago
No Image

അബൂദബി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനം; ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ

uae
  •  an hour ago
No Image

ബലാത്സംഗത്തിനിരയായി ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവം: കൈപ്പത്തിയിലെഴുതിയ ആത്മഹത്യാക്കുറിപ്പിലുള്ളത് പൊലിസുകാരനെതിരെ ഞെട്ടിക്കുന്ന വിവരങ്ങൾ

National
  •  an hour ago
No Image

കേരളം പി.എം ശ്രീയില്‍ ഒപ്പുവെച്ചത് ഈ മാസം 16ന്; മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി

Kerala
  •  an hour ago
No Image

സഊദി നേതൃത്വത്തിൽ അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട: പിടികൂടിയത് 1 ബില്യൺ ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന്

Saudi-arabia
  •  2 hours ago
No Image

ഇന്ത്യക്ക് നഷ്ടമായത് 'നാടൻ' പരസ്യങ്ങളുടെ സ്രഷ്ടാവിനെ: പീയുഷ് പാണ്ഡെ എന്ന പരസ്യ ലോകത്തെ അതികായനെ ഓർക്കുമ്പോൾ

National
  •  2 hours ago
No Image

പ്രവാസികളെ ലക്ഷ്യമിട്ട് കവർച്ചകൾ നടത്തിയ അറബ് സംഘം പിടിയിൽ: പിടിയിലായത് രണ്ട് കുട്ടികളുൾപ്പെടെ മൂന്ന് പേർ

Kuwait
  •  2 hours ago
No Image

ചെല്ലാനത്ത് മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി; തീരസംരക്ഷണ സേനയും നാവികസേനയും തിരച്ചിൽ ആരംഭിച്ചു

Kerala
  •  2 hours ago