കംഫര്‍ട്ട് സ്റ്റേഷന്‍ കാടുപിടിച്ചു: യാത്രക്കാരുടെ 'ശങ്കയകറ്റല്‍' ആശങ്കയില്‍
കോട്ടായി: രാപകലന്യേ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന കോട്ടായി പട്ടണത്തില്‍ യാത്രക്കാരുടെ ശങ്കയകറ്റുന്നതിനായി ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ നോക്കുകുത്തിയാവുന്നു. കംഫര്‍ട്ട് സ്റ്റേഷന്‍ തുറക്കാതായതോടെ കോട്ടായി കവലയിലെത്തുന്നവരുടെ ശങ്കയകറ്റല്‍ ആശങ്കയിലായിട്ട് കാലങ്ങളായി. കോട്ടായി -പാലക്കാട് റോഡില്‍ കല്ല്യാണമണ്ഡപത്തിനു മുന്നിലായിട്ടാണ് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്.
തരൂര്‍ എം.എല്‍.എ എ.കെ ബാലന്റെ 2014-2015 വര്‍ഷക്കാലത്തെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ചാണ് കംഫര്‍ട്ട് സ്റ്റേഷന്റെ നിര്‍മാണം. രണ്ട് ബാത്ത്‌റൂമുള്ള ശൗചാലയത്തില്‍ ജല സൗകര്യത്തിനായി പുറകുവശത്ത് വാട്ടര്‍ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശൗചാലയം കാലങ്ങളായി പൂട്ടിക്കിടക്കുന്നതല്ലാതെ ഇതു തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനെപ്പറ്റി ഭരണസമിതിക്ക് അനങ്ങാപ്പാറ നയമാണ്. രണ്ടുവര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന ശൗചാലയത്തിനു ചുറ്റും മരങ്ങള്‍ വളര്‍ന്ന് കാടുപിടിച്ച് തുടങ്ങിയിരിക്കുകയാണ്.
സമീപത്ത് ഹൈസ്‌ക്കൂള്‍, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, മൃഗാശുപത്രി, പഞ്ചായത്ത് ഓഫിസ് തുടങ്ങി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളുമൊക്കെയുള്ളതിനാല്‍ നൂറുക്കണക്കിനാളുകളാണ് പ്രതിദിനം വന്നു പോകുന്നത്.
സമീപത്തു ടാക്‌സീ സ്റ്റാന്റുള്ളതിനാല്‍ ഇവര്‍ക്കും ശങ്കയകറ്റണമെങ്കില്‍ സമീപത്തെ പൊന്തക്കാടുകള്‍ തിരയണം. പുരുഷന്‍മാര്‍ ശങ്കയകറ്റാന്‍ സമീപത്തെ ആശ്രയിക്കുമ്പോള്‍ സ്ത്രീകളടക്കമുള്ളവരാണ് ഇതിന്റെ പേരില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."