സഊദിയില്‍ നിന്നും തൊഴില്‍ നഷ്ടപ്പെടുന്ന വിദേശികളുടെ എണ്ണം വര്‍ധിക്കുന്നു
റിയാദ്: ശക്തമായ സഊദി വല്ക്കരണവും പരിഷ്കരണങ്ങളും മൂലം സഊദിയില്‍ നിന്ന്നും വിദേശികള്‍ക്ക് വന്‍ തോതില്‍ തൊഴില്‍ നഷ്ടപ്പെടുന്നതായി കണക്കുകള്‍. മൂന്ന് മാസത്തിനിടെ മാത്രം 1,70,000 വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമായത് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇക്കാലയളവില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശി, വിദേശി തൊഴിലാളികളുടെ എണ്ണം 1.8 ശതമാനമാണ് കുറഞ്ഞത്. അതേസമയം, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.3 ശതമാനം തോതിലും ഇക്കാലയളവില്‍ കുറഞ്ഞിട്ടുണ്ട്.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 1,70,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നെ 21980 സ്വദേശികള്‍ക്കും തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്. ശക്തമായ സഊദി വല്‍ക്കരണം തുടരുന്നതിനിടയിലും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ടാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ 82.4 ലക്ഷം ജീവനക്കാരാണുള്ളത്. ഇതില്‍ സ്വദേശി ജീവനക്കാര്‍ 16.7 ലക്ഷവും വിദേശികള്‍ 65.7 ലക്ഷവുമാണ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ആകെ 86.7 ലക്ഷം തൊഴിലാളികളുമാണുണ്ടായിരുന്നത്. ഇതില്‍ 67.4 ലക്ഷം പേര് വിദേശികളും 16.9 ലക്ഷം പേര് സ്വദേശികളുമായിരുന്നു. ശക്തമായ സഊദി വല്ക്കരണവും പരിഷ്കരണങ്ങളും മൂലം രണ്ടര വര്‍ഷത്തിനിടെ സഊദിയില്‍ 19 ലക്ഷത്തോളം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."