HOME
DETAILS

പൊന്നാനി മണ്ഡലത്തിലെ 25 പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

  
backup
August 07, 2016 | 10:52 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-25-%e0%b4%aa%e0%b4%a6


പൊന്നാനി: മണ്ഡലത്തിലെ 25 പ്രവൃത്തികള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന തദ്ദേശ  സ്വയംഭരണ വകുപ്പ് ഭരണ മേധാവികളുടെ യോഗത്തില്‍ തീരുമാനം. പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളും തവനൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ക്കും ആവശ്യമായ സമഗ്ര കുടിവെള്ള പദ്ധതി ബജറ്റില്‍ പറയുന്ന തരത്തില്‍ ഒന്നാം ഘട്ടം പ്രോജക്ട് തയാറാക്കി ഭരണാനുമതി തേടി നവംബര്‍ മാസത്തോടെ ടെന്‍ഡര്‍ ചെയ്യാന്‍ യോഗത്തില്‍ തീരുമാനിച്ചു.
മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം യാഥാര്‍ഥ്യമാക്കുന്നതിനുള്ള പദ്ധതിക്ക് ഈ മാസത്തോടെ അന്തിമരൂപം നല്‍കും. വൈദ്യുതിയില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വൈദ്യുതി എത്തിക്കാനും യോഗത്തില്‍ തീരുമാനമായി. ചമ്രവട്ടം പാലം മുതല്‍ ഹാര്‍ബര്‍ വരെ നീളുന്ന കര്‍മറോഡിന്റെ ഒന്നാംഘട്ടത്തിനായി അനുവദിക്കപ്പെട്ട മൂന്നു കോടി രൂപയുടെ പ്രവൃത്തി യാഥാര്‍ഥ്യമാക്കുന്നതിനുള്ള വിശദമായ പദ്ധതിരേഖ ഓഗസ്റ്റ് മുപ്പതോടെ തയാറാക്കും.
മാതൃശിശു ആശുപത്രി ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് അധികൃതരുടെയും പൊതുമരാമത്ത് വകുപ്പ് ബില്‍ഡിങ് വിഭാഗത്തിന്റെയും കോഡിനേഷന്‍ സമിതി രൂപീകരിക്കാനും തീരുമാനമായി.
ചമ്രവട്ടം ജങ്ഷനിലെ ഫ്‌ളൈ ഓവറിന് ഭരണാനുമതി ലഭിച്ച 30 കോടി ഉപയോഗിച്ച് ആധുനികരീതിയില്‍ ഫ്‌ളൈ ഓവര്‍ പണിയുന്നതിനും ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പൊന്നാനി ചമ്രവട്ടം ടൂറിസം ഡെസ്റ്റിനേഷന്‍ കായല്‍ ബീച്ച് നദി ടൂറിസം പദ്ധതികള്‍ നടപ്പാക്കും. കൊടുങ്ങല്ലൂര്‍ ബീച്ച് ടൂറിസം പദ്ധതി അടക്കമുള്ള മാതൃകകള്‍ സ്വീകരിച്ചാണ് ഇത് നടപ്പാക്കുക . ഇതിനായി എം പാനല്‍ ചെയ്ത ആര്‍ക്കിടെക്റ്റുകളുടെ സേവനം ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട് .
യോഗത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, തഹസില്‍ദാര്‍  ഹരീഷ്, നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിത്തങ്ങള്‍, വിവിധ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 months ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 months ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 months ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 months ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 months ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  2 months ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  2 months ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  2 months ago