HOME
DETAILS

കോഴിക്കോട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

  
June 06, 2026 | 11:47 AM

kozhikode-private-bus-bike-collision-rider-killed-in-tragic-accident

കോഴിക്കോട്: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മായനാട് മേലെ തട്ടാരി ഷബീര്‍, ഷമീന ദമ്പതികളുടെ മൂത്ത മകന്‍ അലി അഫാന്‍ (18) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ 8.30ഓടെ മെഡിക്കല്‍ കോളജ് കാരന്തൂര്‍ റോഡില്‍ മായനാട് ഒഴുക്കര ബസാറിന് സമീപം വെച്ചാണ് അപകടം. 

നരിക്കുനി നിന്നും കോഴിക്കോട്ടേക്ക് വരുന്ന സെന്ന എന്ന സ്വകാര്യ ബസും യുവാവ് ഓടിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ് അലി അഫാനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. 

ചേന്നമംഗലൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ് കെ.സി ഫൗണ്ടേഷനില്‍ ഖുര്‍ആന്‍ പഠിച്ചു കൊണ്ടിരിക്കയായിരുന്നു അലി അഫാന്‍. മെഡിക്കല്‍ കോളജ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മായനാട് എ.യു.പി സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെച്ചു. 

മായനാട് കോട്ടോ തടായി മഹല്ല് പള്ളി ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. സഹോദരങ്ങള്‍: അലി സയാന്‍, അലി അബാന്‍, അലീഷ.

 

A motorcycle rider lost his life in a tragic road accident after a collision between a private bus and a bike in Kozhikode. The impact of the crash proved fatal for the rider. Police have initiated an investigation into the incident, and further details regarding the circumstances leading to the accident are being examined.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  20 hours ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  21 hours ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  21 hours ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  a day ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  a day ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  a day ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  a day ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  a day ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  a day ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  a day ago