പഴയിടവും കൂട്ടരും പറയുന്നു; കലോത്സവം അത് മലപ്പുറത്തേതു തന്നെ കേമം!
ഓരോ കലോത്സവവും അതാത് നാടിന്റെ സംസ്‌കാരത്തെയും പെരുമാറ്റത്തെയും അടയാളപ്പെടുത്തിയും ഒപ്പിയെടുത്തുമാണ് അവസാനിക്കുന്നത്. നാട്ടുകാരുടെ സ്‌നേഹവായ്പ്പുകളും ഇടപെടലുകളും മറ്റുമാണ് ഓരോ കലോത്സവത്തെയും ഭംഗിയാക്കുന്നതും. ഓരോ കലോത്സവവും ഓരോ നാട്ടിലായതിനാല്‍ ഓരോന്നും വ്യത്യസ്ത അനുഭൂതിയായിരിക്കും നല്‍കുക.
എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി എല്ലാ കലോത്സവങ്ങളിലും പങ്കെടുക്കുന്ന രുചിയാശാന്‍ പഴയിടം നമ്പൂതിരിക്കും കൂട്ടുവെപ്പുകാര്‍ക്കും കലോത്സവങ്ങളെപ്പറ്റിയും നാട്ടുകാരുടെ സമീപനങ്ങളെപ്പറ്റിയും ആധികാരികമായി തന്നെ പറയാനാവും. മറ്റാര്‍ക്കും ലഭിക്കാത്തതാണ് എല്ലാ വര്‍ഷവും കലോത്സവത്തിനെത്തുകയെന്ന ഭാഗ്യം പഴയിടത്തിനും കൂട്ടര്‍ക്കും ലഭിക്കുന്നത്.
ഇപ്രാവശ്യം കാസര്‍കോട്ടെ കലോത്സവത്തിനെത്തുന്നവര്‍ക്കും രുചിവിഭവങ്ങള്‍ വിളമ്പുന്നത് പഴയിടം തന്നെ. ഇക്കഴിഞ്ഞ കലോത്സവങ്ങളിലെല്ലാം കൂടി ഏറ്റവും മതിപ്പുണ്ടായത് മലപ്പുറത്തെ കലോത്സവത്തില്‍ നിന്നാണെന്ന് ഇവരെല്ലാം ഒറ്റ സ്വരത്തില്‍ പറയുന്നു. വിഭവങ്ങള്‍ സമാഹരിക്കുന്ന കാര്യത്തിലും ഭക്ഷണം വിളമ്പുന്ന കാര്യത്തിലും എല്ലാം നല്ല സഹകരണമായിരുന്നു. പ്രതീക്ഷിക്കുന്നതിലും അപ്പുറത്തേക്കാണ് മലപ്പുറത്തു നിന്നുള്ളവരുടെ സഹകരണം ലഭിച്ചതെന്നും പഴയിടം പറയുന്നു. സുപ്രഭാതം ഓണ്‍ലൈന്‍ ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് പഴയിടവും കൂട്ടുഭണ്ഡാരികളും ഇക്കാര്യം വെളിപ്പെടുത്തിയത്.
വീഡിയോ കാണാം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."