HOME
DETAILS

പ്രവാസി പുനരധിവാസ പദ്ധതി: സംസ്ഥാനതല കണ്‍വന്‍ഷന്‍ കോഴിക്കോട്ട്

  
backup
August 01, 2017 | 2:22 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4-5

 

കോഴിക്കോട്: പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണത്തിനായി നോര്‍ക്ക റൂട്ട്‌സ് 31ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടത്തുന്ന സംസ്ഥാനതല കണ്‍വന്‍ഷന്‍ വിജയിപ്പാക്കാന്‍ സ്വാഗതസംഘം രൂപീകരിച്ചു.
പുനരധിവാസ പദ്ധതിയുടെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിപുലീകരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്. രണ്ടു വര്‍ഷത്തില്‍ കുറയാതെ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്കു വേണ്ടിയുള്ള പദ്ധതിയാണിത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ബാങ്കുകള്‍ വായ്പ ലഭ്യമാക്കും. 20 ലക്ഷം രൂപ വരെ മൂലധനച്ചെലവുള്ള സംരംഭങ്ങളാണ് പദ്ധതിയുടെ പരിധിയില്‍ വരിക. മൂലധനത്തിന്മേല്‍ 15 ശതമാനം സബ്‌സിഡി നോര്‍ക്ക റൂട്ട്‌സ് നല്‍കും.
കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് ആദ്യ നാലു വര്‍ഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും അനുവദിക്കും. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെയും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളെയും കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ കൂടുതല്‍ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
സ്വാഗതസംഘം രൂപീകരണ യോഗം പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു.
നോര്‍ക്ക എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ ഡോ. കെ.എന്‍ രാഘവന്‍, പി.ആര്‍.ഒ ആര്‍. വേണുഗോപാല്‍ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി പി.ടി കുഞ്ഞുമുഹമ്മദ് (ചെയര്‍മാന്‍), കെ. വരദരാജന്‍ (വൈസ് ചെയര്‍മാന്‍), ഡോ. കെ.എന്‍ രാഘവന്‍ (ജനറല്‍ കണ്‍വീനര്‍), ബാദുഷാ കടലുണ്ടി (കണ്‍വീനര്‍), പി. സെയ്താലികുട്ടി (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  4 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  4 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  4 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  4 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  4 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  4 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  4 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  4 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  4 days ago