HOME
DETAILS

മൂരാട് പുതിയ പാലം: കലക്ടറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കും

  
backup
August 01, 2017 | 2:27 AM

%e0%b4%ae%e0%b5%82%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%95%e0%b4%b2%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b1


കോഴിക്കോട്: ദേശീയപാതയിലെ മൂരാട് പാലം അപകടാവസ്ഥയിലായതിനാല്‍ പുതിയ പാലം നിര്‍മിക്കുന്നതിനായി ഏറ്റെടുത്ത സ്ഥലം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കും. എം.എല്‍.എമാരായ സി.കെ നാണു, കെ. ദാസന്‍ എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. പുതിയ പാലത്തിനായി നേരത്തെ ഏറ്റെടുത്ത സ്ഥലം വീണ്ടും ഏറ്റെടുക്കേണ്ടതുണ്ടോ എന്ന കാര്യം കലക്ടര്‍ പരിശോധിക്കും. അതിനുശേഷം ദേശീയപാത അതോറിറ്റിയുടെ അലൈന്‍മെന്റിന്റെ അടിസ്ഥാനത്തില്‍ പുതിയ പാലം നിര്‍മിക്കും.
മൂരാട് പുതിയ പാലത്തിനായി കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത വികസന അതോറിറ്റി അനുമതി നിഷേധിക്കുകയായിരുന്നു. 76 വര്‍ഷം പഴക്കമുള്ള പാലത്തിന് അഞ്ചര മീറ്റര്‍ മാത്രമാണ് വീതി. നടപ്പാതയുമില്ല. നിലവിലെ ഭാരം താങ്ങാനുള്ള ശേഷി ഇപ്പോള്‍ പാലത്തിനില്ല. പുതിയ പാലത്തിനായി ദേശീയ പാത അതോറിറ്റി സര്‍വേ നടത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  3 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  3 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  3 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  3 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  3 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  3 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  3 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  3 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  3 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  3 days ago