കെ.എം.സി.സി ആസ്‌പെയർ ക്യാമ്പ് ശ്രദ്ധേയമായി
ജിദ്ദ: സെക്കണ്ടറി തല വിദ്യാർത്ഥികൾക്കും നാട്ടിൽ സർക്കാർ ജോലി തേടുന്നവർക്കും ആശ്വാസകരമായി കെ.എം.സി.സി സ,ഘടിപ്പിച്ച ആസ്‌പെയർ കരിയർ ഗൈഡൻസും കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയെന്റേഷൻ ക്യാമ്പും ശ്രദ്ധേയമായി. മലപ്പുറം ജില്ലാ കെ.എം.സി.സിയാണ് കരിയർ ഗൈഡൻസ് മീറ്റും, കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓറിയെന്റേഷൻ ക്യാമ്പും രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചത്.
ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ 10, 11, 12 ക്‌ളാസ്സുകളിൽ പഠിക്കുന്ന പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് മീറ്റിൽ പങ്കെടുത്ത കുട്ടികൾക്ക് അവരുടെ അഭിരുചിക്ക് അഭികാമ്യമായ തുടർ പഠന കോഴ്സ് തെരഞ്ഞെടുക്കുന്നതിന് പര്യാപ്‌തമാവും വിധം നാല് സെഷനുകളായാണ് മീറ്റ് നടന്നത്. കൂടാതെ വിവിധ സെഷനുകളിൽ കരിയർ ഗെയിംസ്, ആക്ടിവിറ്റീസ്, സ്പോട് ടെസ്റ്റ് എന്നിവയും ഉണ്ടായിരുന്നു.
കേരള കരിയർ ട്രെയ്‌നർ കെ.എ. മുനീർ തിരൂർ, ജിദ്ദയിലെ പ്രമുഖ കരിയർ മോട്ടിവേറ്റർ ആയ ഡോ: ഇസ്മായീൽ മരുതേരി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സെക്കണ്ടറി വിദ്യാഭ്യാസത്തിന് ശേഷം അനുയോജ്യമായ കോഴ്‌സ് തെരഞ്ഞെടുക്കുന്നതിനുള്ള പരിശീലനം, ടാലന്റ് ടെസ്റ്റുകൾ, ഇന്ത്യൻ സിവിൽ സ ർവീസിന്റെ പ്രസക്തി, വിദേശ പഠന സാഹചര്യങ്ങൾ എന്നിവ വിവിധ ശേഷനുകളിൽ വിശദീകരിച്ചു. കേരളത്തിൽ സർക്കാർ ജോലി സ്വായത്തമാക്കുവാൻ ആഗ്രഹിക്കുന്ന യോഗ്യരായ പ്രവാസി യുവതി യുവാക്കക്കൾക്ക് ഫെബ്രുവരി 2020 ൽ നടക്കുന്ന കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനും, നാട്ടിലുള്ള തങ്ങളുടെ യോഗ്യരായ ആശ്രിതരെ ഇതേ കുറിച്ച് അവബോധം ഉണ്ടാക്കാനും ഉതകുന്ന ഓറിയന്റെഷൻ ക്യാമ്പ് ആണ് നടത്തപ്പെട്ടത്. പതിവ് സംഘടനാ പൊതു പരിപാടികളിൽ നിന്നും തികച്ചും വ്യത്യസ്തമായി വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകിയത് ഏറെ ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."