HOME
DETAILS

യു.എസ് നാവികസേനാ കേന്ദ്രത്തില്‍ വെടിവയ്പ് നടത്തിയത് സഊദി വിദ്യാര്‍ഥി

  
backup
December 08 2019 | 02:12 AM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b5%87%e0%b4%a8%e0%b4%be-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

 


''ഞാന്‍ പിശാചിന്റെ എതിരാളിയാണ്. അമേരിക്ക മുഴുവനായും പിശാചിന്റെ രാജ്യമാണെ''ന്നാണ് ഷംറാനിയുടെ ട്വിറ്റര്‍ പോസ്റ്റിലുള്ളത്. മുസ്‌ലിംകള്‍ക്കെതിരേ എന്നപോലെ മാനവികതയ്‌ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്തുണയും ധനസഹായവും നല്‍കുന്നതിനാലാണ് ഞാന്‍ നിങ്ങളെ വെറുക്കുന്നതെന്നും ട്വീറ്റിലുണ്ട്. ഇസ്‌റാഈലിനെ യു.എസ് പിന്തുണയ്ക്കുന്നതിനെയും അക്രമി അപലപിക്കുന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ പെന്‍സകോള നാവികസേനാ കേന്ദ്രത്തിലെ ക്ലാസ്മുറിയില്‍ മൂന്നു പേരുടെ ജീവനപഹരിച്ച വെടിവയ്പു നടത്തിയത് സഊദി എയര്‍ഫോഴ്‌സ് വിദ്യാര്‍ഥി മുഹമ്മദ് സഈദ് അല്‍ ഷംറാനി. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ അക്രമിയും കൊല്ലപ്പെട്ടിരുന്നു.
അതിനിടെ അല്‍ ഷംറാനി കടുത്ത യു.എസ് വിരുദ്ധനെന്ന് വ്യക്തമായി. വെടിവയ്പിനു തൊട്ടു മുന്‍പ് ട്വിറ്ററില്‍ യു.എസിനെ പിശാചിന്റെ രാജ്യമെന്ന് വിദ്യാര്‍ഥി വിശേഷിപ്പിച്ചിരുന്നു. അക്രമിയെ കുറിച്ചറിയാന്‍ എഫ്.ബി.ഐ നടത്തിയ അന്വേഷണത്തിലാണിത് ബോധ്യമായത്.
വിദ്യാര്‍ഥി നാവികസേനയിലെ താഴ്ന്ന തസ്തികയായ സെക്കന്‍ഡ് ലഫ്റ്റനന്റായിരുന്നെന്നും 2016ല്‍ ഇവിടെ പഠനത്തിനു ചേര്‍ന്ന ഷംറാനി 2020 ഓഗസ്റ്റോടെ പഠനം പൂര്‍ത്തിയാക്കാനിരുന്നതാണെന്നും പെന്റഗണ്‍ അറിയിച്ചു.
ഞാന്‍ പിശാചിന്റെ എതിരാളിയാണ്. അമേരിക്ക മുഴുവനായും പിശാചിന്റെ രാജ്യമാണെന്നാണ് ഷംറാനിയുടെ ട്വിറ്റര്‍ പോസ്റ്റിലുള്ളത്. അമേരിക്കക്കാരനായതിനാലല്ല, മുസ്‌ലിംകള്‍ക്കെതിരേ എന്നപോലെ മാനവികതയ്‌ക്കെതിരായ അക്രമങ്ങള്‍ക്ക് പിന്തുണയും ധനസഹായവും നല്‍കുന്നതിനാലാണ് ഞാന്‍ നിങ്ങളെ വെറുക്കുന്നതെന്നും ട്വീറ്റിലുണ്ട്. ഇസ്‌റാഈലിനെ യു.എസ് പിന്തുണയ്ക്കുന്നതിനെയും അക്രമി അപലപിക്കുന്നു.
വെടിവയ്പുമായി ബന്ധപ്പെട്ട് ആറ് സഊദി പൗരന്മാരെ നാവികസേനാ കേന്ദ്ര പരിസരത്തുനിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ വെടിവയ്പ് കാമറയില്‍ പകര്‍ത്തുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇവര്‍ വിദ്യാര്‍ഥികളാണോ എന്നു വ്യക്തമല്ല.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഫ്‌ളോറിഡയിലെ പെന്‍സ്‌കോള നേവല്‍ ബേസില്‍ ദാരുണമായ സംഭവം നടന്നത്. എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹവായിയിലെ പേള്‍ ഹാര്‍ബറിലെ ഷിപ്പ്‌യാര്‍ഡില്‍ രണ്ടുപേരെ വെടിവച്ചുകൊന്ന അക്രമി ജീവനൊടുക്കിയ സംഭവം നടന്നു രണ്ടുദിവസത്തിനകമാണ് പെന്‍സകോള നാവികസേനാ കേന്ദ്രത്തിലും ആക്രമണം നടന്നത്.
വെടിവയ്പിന്റെ വിവരങ്ങള്‍ ട്രംപിനെ അറിയിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ജുഡ് ഡീര്‍ പറഞ്ഞു. അക്രമിയുടെ സാമൂഹ്യമാധ്യമ പോസ്റ്റുകളുള്‍പ്പെടെ പരിശോധിച്ച് ഇയാള്‍ക്ക് ഭീകര ബന്ധമുണ്ടോയെന്ന് നോക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. നാവികകേന്ദ്രത്തില്‍ പരിശീലനം നേടുകയായിരുന്ന ഷംറാനിയുടെ സഹപാഠികളെയും എഫ്.ബി.ഐ ചോദ്യംചെയ്യും.
ഫ്‌ളോറിഡയിലെ പെന്‍സകോള നാവികത്താവളത്തില്‍ 16,000 സൈനികരാണുള്ളത്. ഏഴായിരത്തോളം സിവിലിയന്മാരും ഇവിടെ ജോലി ചെയ്യുന്നു. നാവികസേനയിലെ പൈലറ്റുമാര്‍ക്കു പരിശീലനം നല്‍കുന്ന താവളംകൂടിയാണിത്.
അതേസമയം, സംഭവത്തില്‍ സഊദി ഭരണകൂടം അതീവ ദുഃഖം രേഖപ്പെടുത്തി. വെടിവയ്പിനെ അപലപിച്ച സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു കാര്യങ്ങള്‍ വിലയിരുത്തി.
പെന്‍സകോള ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സല്‍മാന്‍ രാജാവ് അനുശോചനം അറിയിച്ചതായി ട്രംപ് ട്വീറ്റ് ചെയ്തു. ഈ വ്യക്തി ഒരു തരത്തിലും സഊദി ജനതയുടെ വികാരങ്ങളെ പ്രതിനിധീകരിക്കുന്നവനല്ലെന്നു സല്‍മാന്‍ രാജാവ് വ്യക്തമാക്കിയതായി ട്രംപ് അറിയിച്ചു. അന്വേഷണങ്ങള്‍ക്ക് സഊദി പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago