HOME
DETAILS

സഹപാഠികളുടെ ഫോട്ടോ അശ്ലീല അടിക്കുറിപ്പുകളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു; വിദ്യാർത്ഥിക്കെതിരെ കേസ്

  
Ajay
February 21 2025 | 18:02 PM

Student files case after sharing photos of classmates with obscene captions on social media

പാലക്കാട്: ഇൻസ്റ്റഗ്രാമിൽ സഹപാഠികളായ പെൺകുട്ടികളുടെ ഫോട്ടോ അശ്ലീല കുറിപ്പുകളോടെ പങ്കുവെച്ചെന്ന പരാതിയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.നാലാം വർഷ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായ യദു എസിനെതിരെയാണ് ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തത്.പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിയാണ് യദു എസ്.പരാതി ഉയർന്നതോടെ യദുവിനെ കോളേജിൽ നിന്ന്  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

കോളേജിൽ സഹപാഠികളായ വിദ്യാർത്ഥിനികളുമായി സൗഹൃദം സ്ഥാപിച്ച് കൂടെ നിന്ന് ഫോട്ടോയെടുത്ത് അത് പീന്നീട് കട്ട് ചെയ്തെടുത്ത് അശ്ലീലകുറിപ്പുകളോടെ വ്യാജ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.ഇത് അന്വേഷിച്ചെത്തുന്നവരോട് പെൺകുട്ടിയെക്കുറിച്ച് മോശമായി സംസാരിക്കുന്നതുമായിരുന്നു പ്രതി പിൻതുടർന്നിരുന്ന രീതിയെന്ന് പോലീസ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ ഇത്തരം ചിത്രം ശ്രദ്ധയിൽപ്പെട്ട മറ്റു കോളജുകളിലെ വിദ്യാർത്ഥികളാണ് പെൺകുട്ടികളെ ഇക്കാര്യം അറിയിക്കുന്നത്. ഈ കാര്യം അറിഞ്ഞതോടെ വിദ്യാർത്ഥിനികൾ കോളേജ് അധികൃതർക്ക് പരാതി നൽക്കുകയായിരുന്നു.വിദ്യാർത്ഥികളുടെ പരാതിയിൽ ആരോപണ വിധേയനായ യദുവിൻ്റെ ഫോൺ വാങ്ങി പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇതോടെ വിദ്യാർത്ഥികൾ നൽകിയ പരാതി ശ്രീകൃഷ്ണപുരം പൊലീസിന് കൈമാറുകയായിരുന്നു. 
 
പരാതി ലഭിച്ചതോടെ പോലീസ് കോളേജിലെത്തി യദുവിൻ്റെ ഫോൺ, ലാപ്ടോപ് എന്നിവ കസ്റ്റഡിയിലെടുത്തു. 20 ലേറെ വിദ്യാർത്ഥിനികളാണ് പരാതി നൽകിയത്. പ്രതിക്കെതിരെ പോലീസ്  ആദ്യം ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത് എന്നാൽ പരാതിക്കാർ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ ഐ ടി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പ് കൂടി ചേർക്കുകയായിരുന്നു പോലീസ്. അതേസമയം പ്രതിക്കെതിരെ  പൊലിസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് വിദ്യാർത്ഥികളുടേയും കോളേജ് അധികൃതരുടേയും ആരോപണം. ഇതിനുപിന്നിൽ ബാഹ്യഇടപെടലുകളുണ്ടോയെന്ന് സംശയിക്കുന്നതായും ഇവർ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago