ഐ.സി.സി ചാംപ്യൻസ് ട്രോഫി; അഫ്ഗാനിസ്ഥാനെ തച്ചുടച്ച് ദക്ഷിണാഫ്രിക്ക
കറാച്ചി: ഐ.സി.സി ചാംപ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കക്ക് വിജയത്തുടക്കം. ഇന്നലെ ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 107 റൺസിന് പരാജയപ്പെടുത്തിയാണ് ടെംബ ബാവുമയും സംഘവും വിജയമാഘോഷിച്ചത്. ആദ്യം ബാറ്റ്ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ റിയാൻ റിക്കൽട്ടന്റെ സെഞ്ചുറിക്കരുത്തിൽ 50 ഓവറിൽ ആറിന് 315 റൺസെടുത്തു. മറുപടിക്കിറങ്ങിയ അഫ്ഗാന്റെ പോരാട്ടം 43.3 ഓവറിൽ 208 റൺസിൽ അവസാനിച്ചു.
316 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാ ൻ നിരയിൽ റഹ്മത്ത് ഷാ (92 പന്തിൽ 90) മാത്രമാണ് പൊരു തിയത്. മറ്റൊരു താരത്തിനും 20 പോലും കടക്കാനായില്ല. റഹ്മാ നുല്ല ഗുർബാസ്(10), ഇബ്രാഹിം സദ്റാൻ(17), സിദ്ദിഖുല്ലാഹ് അത ൽ(16), ഹഷ്മതുല്ല ഷാഹിദി(0), അസ്മതുല്ല ഒമർസായ് (18), മുഹ മ്മദ് നബി(8), ഗുലാബ്ദിൻ നായി ബ്(13), റാഷിദ് ഖാൻ(18) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ പ്രകടനം.
ദക്ഷിണാഫ്രിക്കക്ക 51 കഗിസോ റബാഡ മൂന്നും ലുങ്കി എൻഗിഡി, വ്യാൻ മൾഡർ എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു."നേരത്തെ ടോസ്നേടി ആദ്യംബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ടോണി ഡി സോർസിയെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ റിയാൻ റിക്കൽ പാ ക്യാപറ്റൻ ടേംബ ബാവുദായു പന്തിൽ 18) ഉറച്ചുനിന്ന് ടീമിന് കച്ച അടിത്തറ പാകി. ഇരുവരും ചേർന്ന് 129 റൺസാണ് രണ്ടാം വിക്കറ്റിൽ ചേർത്തത്. തുർന്ന ത്തിയ വാൻ വർ ദുസനും വിക്ക ൽട്ടന് മികച്ച പിന്തുണ നൽകി. വൈകാതെ സെഞ്ചുറി തികച്ച റിക്കൽട്ടനും പുറത്തായി റാ ഷിദ് വാൻ താരത്തെ റണ്ണൗട്ടാ ക്കുകയായിരുന്നു. 106 പന്തിൽ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 103 റൺസാണ് റിക്ക ൽട്ടൻ സ്വന്തമാക്കിയത്.
തുടർന്ന് നാലാം വിക്കറ്റിൽ ഒരുമിച്ച ദുസനും എയ്‌ഡൻ മാ ർക്രമുമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ ഉയർത്തിയത്. ദുസൻ 46 പന്തിൽ 52 റൺസെടുത്ത് പു റത്തായി. 36 പന്തിൽ 52 റൺസെ ടുത്ത മാർക്രം പുറത്താവാതെ നിന്നു. ഡേവിഡ് മില്ലർ (14), മാ ർകോ ജാൻസൺ(0), വ്യാൻ മൾഡർ(12)' എന്നിങ്ങനെയാ ണ് മറ്റുള്ളവരുടെ സ്കോറുകൾ.അഫ്ഗാനായി മുഹമ്മദ് നബി രണ്ട് വിക്കറ്റെടുത്തു. ഫസൽഹ ഖ് ഫാറൂഖി, അസ്മതുല്ല മെർസാ നഷ്‌ടയ്, നൂർ അഹ്മദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."