പൗരത്വബില്‍ വോട്ടെടുപ്പില്‍ നിന്ന് ശിവസേന വിട്ടുനിന്നേക്കും
ന്യൂഡെല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ വോട്ടെടുപ്പിന് പരിഗണിക്കുമ്പോള്‍ ശിവസേനാ എം.പിമാര്‍ വിട്ടുനിന്നേക്കുമെന്ന് സൂചന. നേരത്തേ ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ച് ശിവസേന വോട്ട് ചെയ്തത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ ബില്ലിനെ അനുകൂലിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിനിടയിലും അമര്‍ഷമുണ്ടാക്കിയിരുന്നു. വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വരികയും ചെയ്തു. ഇതേ തുടര്‍ന്നാണ് ശിവസേനയുടെ നിലപാട് മാറ്റമുണ്ടായത്. ഇന്ന് നടന്ന ചര്‍ച്ചയിലും ശിവസേന എം.പിമാര്‍ ബില്ലിനെതിരായി ചര്‍ച്ച നടത്തിയിരുന്നു.
പൗരത്വ ബില്ലിനെ എതിര്‍ക്കുന്നവരെയെല്ലാം ഹിന്ദു വിരുദ്ധരായി കണക്കാക്കാന്‍ കഴിയില്ലെന്നും തങ്ങള്‍ക്ക് ദേശസ്നേഹത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ലെന്നും ശിവസേനാ നേതാക്കള്‍ പറഞ്ഞിരുന്നു. ബില്ലില്‍ വ്യക്തത വരുന്നതുവരെ രാജ്യസഭയില്‍ പിന്തുണക്കേണ്ടതില്ലെന്ന നിലപാട് ശിവസേന നേതാക്കള്‍ നേരത്തേ കൈക്കൊണ്ടിരുന്നു. ലോക്സഭയില്‍ ശിവസേന ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത സംഭവത്തില്‍ രാഹുല്‍ ഗാന്ധി പരസ്യ പ്രതിഷേധം നടത്തിയതിന് പിന്നാലെയായിരുന്നു ഈ നിലപാട് മാറ്റം. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് ഉള്‍പ്പെടെ മൂന്ന് എം.പിമാരാണ് രാജ്യസഭയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."