സ്ത്രീ വിവേചനത്തിനെതിരേ പൊതുജനങ്ങള്‍ക്കായി സിംപോസിയം സംഘടിപ്പിക്കുന്നു
പാലക്കാട്: വനിതാ ശിശുവികസന വകുപ്പിന്റേയും ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന 'സധൈര്യം മുന്നോട്ട്' -ജെന്‍ഡര്‍ അവബോധന പരിപാടികളുടെ ഭാഗമായി '' സ്ത്രീ-ആര്‍ത്തവം-പൗരാവകാശം''എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വിവിധ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ പൊതുജനങ്ങള്‍ക്കായി സിംപോസിയം നടത്തും. പൊതു ഇടങ്ങളിലെ സ്ത്രീ വിവേചനത്തിനെതിരെയും ഭരണഘടന ഉറപ്പാക്കുന്ന അവകാശ സംരക്ഷണത്തെപ്പറ്റിയും പൊതുസമൂഹത്തെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവബോധന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഡിസംബര്‍ 15 ന് രാവിലെ 10 മണിക്ക് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അധ്യക്ഷയാകും. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."