കൃഷി നശിപ്പിച്ച് ഗ്യാസ് ലൈന്‍ സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങള്‍ തടഞ്ഞു
കുഴല്‍മന്ദം: സി.സി.കെ പെട്രോനെറ്റ് പദ്ധതി പ്രകാരം ഗ്യാസ് ലൈന്‍ സ്ഥാപിക്കാന്‍ സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളിലൂടെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ നടത്തിയ പൈപ് ലൈനിടല്‍ പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. കുഴല്‍മന്ദം ചറപ്പറമ്പ് വെള്ളപ്പാറക്കിടയില്‍ കൃഷിയിടത്തിലൂടെ പോകുന്ന സര്‍വേ സ്ഥലത്തിലൂടെ ജെ.സി.ബി ഉപയോഗിച്ച് കൃഷിയെല്ലാം നശിപ്പിച്ചകൊണ്ടുള്ള ഗ്യാസ് പൈപ്പിടല്‍ പ്രവൃത്തികളാണ് ജനങ്ങളും കര്‍ഷകരും തടഞ്ഞത്.
വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന പാടശഖരങ്ങളും മറ്റു കൃഷിഭൂമികള്‍ക്കിടയിലൂടെയുമാണ് യാതൊരു മുന്നറിയിരപ്പുകളും കൂടാതെ കമ്പനി ജെ.സി.ബി ഉപയോഗിച്ച് ഗ്യാസ് ലൈനിനാശ്യമായ ചാല് കീറിയത്. തുടര്‍ന്ന് ജനങ്ങള്‍ ഇടപെടുകയും ഗ്യാസ് പൈപ്പിടല്‍ പ്രവൃത്തികള്‍ തടയുകയായിരുന്നു. പൊലിസെത്തി താല്‍കാലികമായി പ്രവൃത്തികള്‍ നിര്‍ത്തിവെച്ചപ്പോഴാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്. സ്ഥലമുടമകള്‍ക്ക് യാതൊരു മുന്നറിയിപ്പും ഇതു സംബന്ധമായി ലഭിച്ചിട്ടില്ലെന്നും പദ്ധതിയുടെ പേരില്‍ നടന്നത് കര്‍ഷകരുടെ അന്നം മുട്ടിക്കുന്ന പ്രവര്‍ത്തിയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
ഗ്യാസ് പൈപ്പ് ലൈന്‍ ഇടുന്നതിനെതിരെ വ്യാപിച്ച് കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ കൂടുതലും കര്‍ഷകരുടേതാണെന്നതാണ് ജില്ലയിലെ അവസ്ഥ. ഏറ്റെടുക്കുന്ന ഭൂമി സെന്റിന് 3671 രൂപ പ്രകാരം നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് പ്രോജക്ട് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കൃഷി നശിച്ചതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ പ്രധാനാവശ്യം. ഇതിന് പുറമേയാണ് മുന്നറിയിപ്പുകളില്ലാത്ത അധികൃതരുടെ കൃഷിയിടത്തിലുള്ള പൈപ്പിടല്‍ പ്രവൃത്തികളും നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി വലിയ ചാല്‍ എടുക്കുന്നതിനാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന് സമീപത്തുള്ള കൃഷിയും നശിക്കുമെന്നും അതിന് നഷ്ടപരിഹാരം ലഭിക്കുകയില്ലെന്നുമാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത്.
രണ്ടാം വിള നെല്‍കൃഷിയിറക്കി ഒന്നരമാസം പിന്നിട്ട് വളവും മറ്റും ഇട്ടതിനുശേഷം കൃഷി നശിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നത് വിളവെടുക്കുന്നതുവരേയോങ്കിലും മാറ്റിവെക്കുകയെങ്കിലം ചെയ്യണമായിരുന്നെന്നും കര്‍ഷകര്‍ക്ക് അഭിപ്രായമുണ്ട്. ഇങ്ങനെ കൃഷിഭൂമിയിലൂടെയുള്ള കമ്പനിയുടെ മുന്നറിയിപ്പുകളുല്ലാത്ത പ്രവൃത്തികള്‍ ഭാവിയില്‍ കര്‍ഷകരും കമ്പനിയും തമ്മി്ല്‍ പ്രത്യക്ഷത്തിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് വരേ വഴിവെച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."