ജില്ലയില്‍ കൃഷിവകുപ്പിന്റെ 58 ഓണച്ചന്തകള്‍
തൊടുപുഴ: ഓണത്തിന് കൃഷിവകുപ്പ് ജില്ലയില്‍ 58 ഓണച്ചന്തകള്‍ സംഘടിപ്പിക്കും. വി.എഫ്.പി.സി.കെ, ഹോര്‍ടികോര്‍പ്പ് എന്നിവയുമായി ചേര്‍ന്നാണ് ചന്തകള്‍ നടത്തുന്നത്. കൃഷിവകുപ്പ് നേരിട്ട് 49 ചന്തകളും വിഎഫ്പിസികെ ഏഴും ഹോര്‍ടികോര്‍പ്പ് രണ്ടും ചന്തകളുമാണ് നടത്തുന്നത്.
വിഷരഹിത നാടന്‍ പച്ചക്കറികള്‍ 10 ശതമാനം അധിക വിലയില്‍ കര്‍ഷകരില്‍നിന്ന് സംഭരിച്ച് 30ശതമാനം വിലക്കുറവില്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കും. ഗ്യാപ്പ് ക്ലസ്റ്റര്‍ വഴി ഉല്പാദിപ്പിച്ച സുരക്ഷിത പച്ചക്കറികള്‍ 20 ശതമാനം അധികവില നല്കി സംഭരിച്ച് 10 ശതമാനം വിലക്കുറവില്‍ വില്‍ക്കും. മൂന്നാര്‍, വട്ടവട, കാന്തല്ലൂര്‍ മേഖലകളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ശീതകാല പച്ചക്കറികള്‍ ഹോര്‍ടികോര്‍പ്പ് വഴി സംസ്ഥാനത്താകെ ഈ ഓണച്ചന്തകള്‍ വഴി വിതരണം ചെയ്യും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 30ന് രാവിലെ 9.30ന് ചക്കുപള്ളത്ത് ഇ .എസ് ബിജിമോള്‍ എംഎല്‍എ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."