HOME
DETAILS

രാജ്യത്ത് അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം: കുല്‍ദീപ് നയ്യാര്‍

  
backup
August 10 2016 | 19:08 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d

ന്യൂഡല്‍ഹി: രാജ്യത്തെ പുതുതലമുറയില്‍പ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിന്റെ മാത്രം അടിമകളാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. രാജ്യത്ത് അടിയന്തിരാവസ്ഥയില്ലെങ്കിലും അടിയന്തിരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ പേടിയിലാണെന്നും നയ്യാര്‍ പറഞ്ഞു. കേരളാ ഹൗസില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാധ്യമസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ജയിലില്‍പ്പോകാന്‍ മടികാട്ടാതിരുന്നവരാണ് പഴയകാല മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ പുതിയ തലമുറ വ്യത്യസ്ഥരാണ്. സ്വന്തം പ്രവര്‍ത്തനമേഖലയെ മാത്രമല്ല ജനങ്ങളെക്കൂടി വഞ്ചിക്കുകയാണ് ഇതിലൂടെ അവര്‍ ചെയ്യുന്നതെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു. ഇന്ത്യയിലെ കൂടുതല്‍ ചാനലുകളും ഭൂമാഫിയയുടെ ഉടമസ്ഥതയിലാണുള്ളത്. അവരുടെ കയ്യില്‍ പണമുള്ളതിനാല്‍ അവര്‍ ചാനലുകളെല്ലാം വാങ്ങുന്നു. ഇന്ന് ക്ലാസിക്കല്‍ ജേണലിസത്തിന്റെ കാലം കഴിഞ്ഞു. പത്രമുടമകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ എല്ലാ മുന്നേറ്റങ്ങളുടേയും നേതൃസ്ഥാനം കേരളത്തിനാണെന്ന് കുല്‍ദീപ് നയാര്‍ പറഞ്ഞു.

അനീതിയുണ്ടാകുമ്പോള്‍ അതിനെതിരായ തീപ്പൊരി ആദ്യം രൂപം കൊള്ളുക കേരളത്തിലാണ്. പിന്നീട് അത് രാജ്യം മൊത്തം പടരും. അടിയന്തിരാവസ്ഥക്കാലത്തും ഇതുണ്ടായി. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി.എം അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി പി.നാരായണന്‍ ഡല്‍ഹി ഘടകം ഭാരവാഹികളായ പ്രശാന്ത് രഘുവംശം, എം.പ്രശാന്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്; അന്താരാഷ്ട്ര ക്രിമിനൽ കോടതി

International
  •  20 days ago
No Image

വിദേശികള്‍ക്ക് സ്വന്തം പേരില്‍ രണ്ടു വാഹനങ്ങള്‍ മാത്രം; അറിയിപ്പുമായി സഊദി

Saudi-arabia
  •  20 days ago
No Image

കണ്ണൂരിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ ഭർത്താവ് വെട്ടിക്കൊന്നു

Kerala
  •  20 days ago
No Image

വിദ്യാർത്ഥികൾക്ക് നോട്ട്സ് വാട്സാപ്പിലൂടെ അയക്കുന്ന രീതികൾക്ക് വിലക്ക്; അധികചെലവും അമിതഭാരവും

Tech
  •  20 days ago
No Image

നെതന്യാഹുവിനും യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്

International
  •  20 days ago
No Image

ഒമ്പത് മാസത്തിനിടെ സഞ്ചരിച്ചത് 68.6 ദശലക്ഷം യാത്രികര്‍; വന്‍ നേട്ടവുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം

uae
  •  20 days ago
No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  20 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  21 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  21 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  21 days ago