വാങ്ങാം വിഷരഹിത പച്ചക്കറി
താമരശേരി: കുടുംബശ്രീ സംഘടിപ്പിച്ച കാര്‍ഷിക വിപണനമേള 'നാട്ടുപച്ച' ശ്രദ്ധേയമാകുന്നു. ജില്ലയിലെ കര്‍ഷകരും സംഘകൃഷി ഗ്രൂപ്പുകളും ഉല്പാദിപ്പിച്ച വിഷരഹിത പച്ചക്കറികള്‍ 31 വരെ ന്യായവിലക്ക് ഉപഭോക്താക്കള്‍ക്കു ലഭിക്കാനുള്ള വിപുലമായ സംവിധാനമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ 12 ബ്ലോക്കുകളില്‍നിന്ന് മൂന്നു വീതം സി.ഡി.എസുകളെ തിരഞ്ഞെടുത്ത് ഓരോ സി.ഡി.എസിന് നാലു വീതം പച്ചക്കറി ചന്തകളുടെ നിയന്ത്രണചുമതല ഏല്‍പ്പിച്ച് 144 ചന്തകളാണ് പ്രവര്‍ത്തന സജ്ജമാക്കുക. ചന്ത നടത്തുന്നതിന് ഓരോ സി.ഡി.എസിനും 75,000 രൂപയും അനുവദിച്ചിട്ടുണ്ട്.
ഈ തുക സി.ഡി.എസുകള്‍ക്ക് ചന്ത നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ പന്തല്‍, ത്രാസ്, ബില്ലിങ് മെഷീന്, മേശ, കസേര എന്നിവ വാങ്ങുന്നതിന് ഉപയോഗിക്കാം. ചന്തയുടെ നടത്തിപ്പും, വില്പനയും അതത് ബ്ലോക്കിലെ മാസ്റ്റര്‍ കര്‍ഷകരുടെ കൂട്ടായ്മയായ ജീവ ടീമാണ് നിര്‍വഹിക്കുക. ഇതിനായി ഒരോ ജീവ ടീമിനും 2,000 രൂപ വീതം റിവോള്‍വിങ് ഫണ്ടീയും അനുവദിക്കും. ഈ തുക ഉപയോഗിച്ച് കര്‍ഷകരില്‍നിന്നും സംഘകൃഷി ഗ്രൂപ്പുകളില്‍നിന്നും സാധനങ്ങള്‍ വാങ്ങാം. ചന്തയില്‍ പ്രധാനമായും വാഴക്കുലകള്‍, ചേന, കപ്പ, കറിവേപ്പില, പാഷന്‍ഫ്രൂട്ട്, പുളി, പപ്പായ, വിവിധതരം പച്ചക്കറികള്‍ വാഴച്ചുണ്ടണ്ട്, ചേമ്പിന്താള്, ചീര എന്നിവയാണ് വില്പനയ്ക്ക് ഉണ്ടണ്ടാവുക.
കൊടുവള്ളി ബ്ലോക്കില്‍ കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് പുതുപ്പാടി കൂടാതെ ചന്ത നടത്തുന്ന സി.ഡി.എസുകള്‍. പുതുപ്പാടിയില്‍ ഇന്നലെ കൂടാതെ 12, 19, 26 സെപ്റ്റംബര്‍ രണ്ട് തിയതികളില്‍ ചന്ത നടക്കും. ചന്തയുടെ ഉദ്ഘാടനം ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. സ്നേഹ കുടുംബശ്രീ അംഗം ലക്ഷ്മി രാജനു നല്കി എം.എല്‍.എ ആദ്യ വില്പനയും നടത്തി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നന്ദകുമാര്‍ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ പി.സി കവിത പദ്ധതി വിശദീകരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.ഇ ജലീല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന ബഷീര്‍, അംബിക മംഗലത്ത്, കെ.ജി ഗീത സംസാരിച്ചു. എം.കെ.എസ്.പി കണ്‍സള്‍ട്ടന്റ് അമിത ശബരിയ, എം.കെ.എസ്.പി ബ്ലോക്ക് കോഡിനേറ്റര്‍ കെ. അഷ്ടമി, ജീവ ടീം അംഗങ്ങളായ ഷിജി വര്‍ഗീസ്, മഞ്ജു ഷിബിന്‍, കെ. നാരായണി, കെ. ലളിത സി.ഡി.എസ് വൈസ് ചെയര്പേഴ്സന് ബിന്ദു സാമി, സി.ഡി.എസ് അംഗങ്ങളായ ദേവി രാജന്, ഷീബ സജി, അജിത മോഹന്‍, ആമിന മലയില്‍, ഉഷ വിനോദ്, ലിസി വര്‍ഗീസ്, സുമതി സച്ചിദാനന്ദന്, ശ്രീജ ബിജു, ശാരദ മാധവന് പങ്കെടുത്തു. സി.ഡി.എസ് ചെയര്പേഴ്സന് യു.പി ഹേമലത സ്വാഗതവും കണ്‍വീനര്‍ ഗീത ഗോപാലന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."