HOME
DETAILS

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

  
November 30, 2024 | 2:42 PM

Etisalat Offers Free 53GB Data to Celebrate UAE National Day

അബൂദബി: യുഎഇയുടെ 53-ാം ദേശീയദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്ററായ എത്തിസാലാത്ത് (ഇ&) ചില ഉപയോക്താക്കൾക്ക് 53ജിബി സൗജന്യ ഡാറ്റ പ്രഖ്യാപിച്ചു. പോസ്റ്റ് പെയ്ഡ്‌, പ്രീ പെയ്‌ഡ്‌ ഉപയോക്താക്കളായ സ്വദേശികൾക്കും എല്ലാ പോസ്‌റ്റ് പെയ്‌ഡ് ഉപയോക്താക്കൾക്കും ഇന്ന് (30) മുതൽ ഡിസംബർ 7 വരെ ഉപയോഗിക്കാവുന്ന സൗജന്യ ഡാറ്റ പ്രഖ്യാപിച്ചത്.

പ്രീപെയ്‌ഡ് ഉപയോക്താക്കളായ പ്രവാസികൾക്ക് 30 ദിർഹത്തിനും അതിനുമുകളിലും ഉള്ള ഓൺലൈൻ റീചാർജുകൾക്ക് 53 ശതമാനം ഇളവ് ലഭിക്കും. അവ മൂന്ന് ദിവസത്തേയ്ക്ക് സാധുതയുള്ളതും പ്രാദേശികവും രാജ്യത്തിന് പുറത്തേയ്ക്കുമുള്ള കോളുകൾക്ക് ഉപയോഗിക്കാവുന്നതുമാണ്. 

നേരത്തെ, യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ടെലികോം ഓപറേറ്റർ ഡു ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റ പ്രഖ്യാപിച്ചിരുന്നു. നവംബർ 28 മുതൽ ഡിസംബർ 4 വരെ ലഭ്യമാകുന്ന രീതിയിൽ ഓഫറുകളുടെയും പ്രമോഷനുകളുടെയും ഒരു ശ്രേണി തന്നെ പ്രഖ്യാപിക്കുകയും ചെയ്‌തു. എല്ലാ ഡു പോസ്റ്റ്‌പെയ്‌ഡ് ഉപയോക്താക്കൾക്കും ഏഴ് ദിവസത്തേയ്ക്ക് സാധുതയുള്ള 53 ജിബി ദേശീയ ഡാറ്റ സൗജന്യമായി ലഭിക്കും. ഡിസംബർ 4 വരെയാണ് ഈ ഓഫർ ലഭിക്കുക.

 Etisalat is celebrating UAE's 53rd National Day by offering 53GB of free local data to eligible users, including postpaid customers and Emirati prepaid users, from November 30 to December 7.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  18 days ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  18 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  18 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  18 days ago
No Image

നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം, വീട്ടില്‍ എം.ഡി.എം.എ; 'ലഹരി വിരുദ്ധ' സംഘടന നേതാവ് പിടിയില്‍

Kerala
  •  18 days ago
No Image

'നാക്കില്‍ അണലിയെ കൊണ്ട് കൊത്തിച്ചാല്‍ ലഹരി പോയിട്ട് ആള് പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; ചെന്നിത്തലയെ തിരുത്തി ഡോക്ടര്‍ 

Kerala
  •  18 days ago
No Image

എസ്.ഐ.ആറിനെതിരെ വീണ്ടും പ്രതിപക്ഷം; ചീഫ് ജസ്റ്റിസിന് കത്തയച്ചു,  23 പ്രതിപക്ഷ പാര്‍ട്ടികളും കപില്‍ സിബലും ഒപ്പുവെച്ചു

National
  •  18 days ago
No Image

ബംഗളുരുവില്‍ ഹോംസ്‌റ്റേയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവ് അബോധാവസ്ഥയില്‍, മൃതദേഹത്തിനടുത്ത് കയറും ഗുളികകളും

Kerala
  •  18 days ago
No Image

ഏലക്ക വില കുതിക്കുന്നു;ശരാശരി വില 3000 കടന്നു; ഉത്പാദനത്തില്‍ വന്‍ ഇടിവ് 

Kerala
  •  18 days ago
No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  18 days ago