സ്വകാര്യ ബസില്‍ പീഡനം: ബസ് ജീവനക്കാരന് പിടിയില്‍
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രി എട്ടിന് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ വച്ച് പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കയറിപിടിച്ചതിന് അഷ്ടമിച്ചിറ ദേശത്ത് പ്ലാവിട പറമ്പില്‍ ബിനേഷിനെ(32) ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ ബിബിന്‍ സി.വി അറസ്റ്റു ചെയ്തു.
മാള തൃശൂര്‍ റൂട്ടില്‍ ഓടുന്ന ലക്ഷ്മി ബസിലെ ജീവനക്കാരനാണ് ബിനേഷ്. കഴിഞ്ഞ ദിവസം വൈകിട്ട് തൃശൂരില്‍ നിന്നും ബസില്‍ കയറി ഇരിങ്ങാലക്കുട സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസ് ജീവനക്കാരന് പെണ്‍കുട്ടിയോട് അതിക്രമം നടത്തിയത്. സംഭവ സമയത്ത് ബസ് സ്റ്റാന്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലിസുകാരോട് പെണ്‍കുട്ടി പരാതിപ്പെടുകയും ഉടനെ പൊലിസ് പ്രതിയായ ബസ് ജീവനക്കാരനെ സംഭവ സ്ഥലത്തു വച്ചുതന്നെ അറസ്റ്റു ചെയ്യുകയുമാണ് ഉണ്ടായത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനായി രൂപീകരിച്ച ' പോക്സോ' വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ സുരേഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."