ശബരിമല ദര്‍ശനം: യുവതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോയെന്ന്് എന്‍.ഐ.എ അന്വേഷിക്കണമെന്ന്
പാലക്കാട്: ശബരിമല ദര്‍ശനത്തിന് തമിഴ്നാട്ടില്‍നിന്നെത്തിയ യുവതികളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മവോയിസ്റ്റ് ബന്ധമുള്ള യുവതികള്‍ ശബരിമലയിലേക്ക് എത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫോണ്‍ വിവരം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ശബരിമലയെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിന് തെളിവാണ് തമിഴ്നാട്ടില്‍നിന്ന് പൊലിസ് സഹായത്തോടെ പമ്പയിലേക്ക് എത്തിച്ചത്. ഇത്തരത്തില്‍ അന്യസംസ്ഥാനത്തുനിന്ന് യുവതികളെ കൊണ്ടുവരുന്നതിന് പൊലിസിന് ആരാണ് അധികാരം നല്‍കിയതെന്ന് വ്യക്തമാക്കണം.
ശബരിമല വിശ്വാസികളെ താലിബാന് കലാപകാരികളാണെന്ന് വിശേഷിപ്പിച്ച മന്ത്രി ഇ.പി ജയരാജന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിക്കുന്നതിനെതിരേ ചെറുത്ത് നില്‍ക്കുന്നവരെ തീവ്രവാദികളാണെന്ന് ചിത്രീകരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."