ശബരിമല: ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറി രാജിവച്ചു
പത്തനംതിട്ട: ശബരിമല വിഷയത്തിലെ നിലപാടിനെച്ചൊല്ലി ബി.ജെ.പിയില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. ന്യൂനപക്ഷ മോര്‍ച്ച പത്തനംതിട്ട ജില്ലാ സെക്രട്ടറി ഷീല വര്‍ഗീസ് ബി.ജെ.പി വിട്ടു. നേരത്തെ പത്തനംതിട്ട യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സിബി സാം രാജിവച്ചിരുന്നു.
ശബരിമല വിഷയത്തില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നതിലും ന്യൂനപക്ഷങ്ങളോടുളള ബി.ജെ.പിയുടെ അവഗണനയിലും പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ പ്രതികരിച്ചു.
16 വര്‍ഷമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന ഷീല മൂന്നു വര്‍ഷം മുമ്പാണ് ന്യൂനപക്ഷ മോര്‍ച്ച ജില്ല സെക്രട്ടറി ആയത്.
ബി.ജെ.പിയുടെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. നാമജപം മാത്രമേയുളളൂ. ഞങ്ങളെയെല്ലാം നിര്‍ബന്ധിച്ച് തെരുവില്‍ ഇറക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം തരാന്‍ ബി.ജെ.പിക്ക് ഒരിക്കലും കഴിയില്ലെന്ന് ബോധ്യപ്പെട്ടെന്നും ഷീല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."