'പൊലിസ് അന്യായമായി കസ്റ്റഡിയില്‍ വയ്ക്കുന്നു'; ശബരിമല കയറാനെത്തിയ യുവതികള്‍ നിരാഹാരമാരംഭിച്ചു
കോട്ടയം: ശബരിമലയില്‍ കയറാനെത്തി പ്രതിഷേധത്തെത്തുടര്‍ന്ന് പൊലിസ് തിരിച്ചുകൊണ്ടുപോയ കനക ദുര്‍ഗയും ബിന്ദുവും നിരാഹാര സമരം ആരംഭിച്ചു. പൊലിസ് അന്യായമായി കസ്റ്റഡിയില്‍ വച്ചുവെന്നാണ് ആരോപിച്ചാണ് ഇരുവരും സമരം ആരംഭിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവര്‍.
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഭക്ഷണം കഴിക്കാതെ ഇരുവരും നിരാഹാരത്തിലാണ്.
അതേസയമം, ഡിസ്ചാര്‍ജ് ചെയ്താല്‍ ഇരുവരെയും ശബരിമല ഒഴികെ ആവശ്യപ്പെടുന്ന സ്ഥലത്ത് സുരക്ഷയോടെ എത്തിക്കുമെന്ന് പൊലിസ് അറിയിച്ചു. ശബരിമല യാത്ര മാറ്റിവയ്ക്കാന്‍ തയ്യാറെന്ന് കനക ദുര്‍ഗയും ബിന്ദുവും അറിയിച്ചതായി പൊലിസ് നേരത്തെ പറഞ്ഞിരുന്നു. മകരവിളക്ക് മഹോത്സവത്തിന് നട തുറക്കുമ്പോള്‍ ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന ഉറപ്പിലാണ് മടങ്ങിപ്പോകാന്‍ സന്നദ്ധത അറിയിച്ചത്.
തിങ്കളാഴ്ച രാവിലെ മലകയറാനെത്തിയ ഇരുവരെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലിസ് തിരിച്ചിറക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനത്തിനായി മല കയറാന്‍ എത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ നിലയ്ക്കലെത്തി. നാല് മണിയോടെ പമ്പയിലെത്തി അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പൊലിസിനെ അറിയിക്കാതെയാണ് ഇവര്‍ പമ്പയിലെത്തിയത്. സുരക്ഷ നല്‍കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുമില്ലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."