ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം 17ന്
ചേര്‍ത്തല: താലൂക്ക് ആശുപത്രിയില്‍ എം.പി ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായ ഡയാലീസിസ് യൂനിറ്റ് 17ന് വൈകീട്ട് അഞ്ചിന് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാര്‍ ഐസക്ക് മാടവനയും ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.അനില്‍ വിന്‍സെന്റും വാര്‍ത്താ സമ്മേളനത്തില്‍ അറിയച്ചു. രാജ്യസഭാംഗം എ.കെ ആന്റണിയുടെ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി 91 ലക്ഷം രൂപാ ചെലവഴിച്ചാണ് കെട്ടിടവും ഡയാലിസിന് യൂണിറ്റും സ്ഥാപിച്ചത്.
താലൂക്ക് ആശുപത്രിയില്‍ ട്രോമാകെയര്‍ യൂണിറ്റിനായി പണി പൂര്‍ത്തികരിച്ച് ഇപ്പോള്‍ അത്യാഹിത വിഭാഗമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലാണ് ഡയലീസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരേസമയം ആറു പേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി 12 പേര്‍ക്ക് ഡയാലിസിസ് ചെയ്യാം.
750 മുതല്‍ 1000 രൂപാ വരെയാണ് ഫീസായി ഈടാക്കുന്നത്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക ഇളവുണ്ടാകും. ആരോഗ്യ ഇന്‍ഷ്യുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് അതില്‍ നിന്ന് തുക കൈമാറാവുന്നതാണ്. സാമ്പത്തികമായി താഴെക്കിടെയുള്ളവര്‍ക്ക് വേണ്ടി പ്രത്യേക കൂപ്പണ്‍ വിതരണം ചെയ്യുന്നുണ്ട്. 1000 രൂപായാണ് ഒരു കൂപ്പണ്‍ ചാര്‍ജ്.
പാവപ്പെട്ട രോഗികളെ സഹായിക്കണമെന്ന് താല്‍പ്പര്യമുള്ള വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും കൂപ്പണുകള്‍ വാങ്ങി എച്ച്.എം.സിയെ ഏല്‍പ്പിക്കാം. ചേര്‍ത്തല ടൗണ്‍ റോട്ടറി ക്ലബ്ബ് 25 കൂപ്പണുകള്‍ വാങ്ങാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ 2500 മുതല്‍ 3000 രൂപാ വരെ ഈടാക്കുന്ന ഡയാലീസിസാണ് സൗജന്യ നിരക്കില്‍ നല്‍കുന്നത്. ഇപ്പോള്‍ തന്നെ നിരവധി പേര്‍ ഡയാലിസിസ് ആവശ്യപ്പെട്ട് വന്നിട്ടുണ്ട്. രോഗികളുടെ വര്‍ദ്ധനവിനുസരിച്ച് കൂടുതല്‍ മെഷിന്‍ സ്ഥാപിക്കേണ്ടി വരും.
അഞ്ചു മെഷിന്‍ കൂടിവെക്കാനുള്ള കണക്ഷന്‍ അധികമായി എടുത്തിട്ടിട്ടുണ്ട്. ഒരു മെഷീന് 6 ലക്ഷം രൂപാ ചെലവാകും. ഡയാലിസിസിന് സ്‌പെഷ്യലൈസേഷന്‍ ചെയ്ത ഡോക്ടറെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ആളെ ഇന്റര്‍വ്യു നടത്തിയാണ് ഇതിനായി എടുത്തിട്ടുള്ളത്. ഇവര്‍ക്കുള്ള ശബളം ആശുപത്രി മാനേജ്‌മെന്റ് കണ്ടെത്തണം. ആശുപത്രി പീഡിയാട്രിഷന്‍ ഡോ.സജിത്താണ് ഡയാലീസിസ് യൂണിറ്റ് ഇന്‍ചാര്‍ജ്. ഇദ്ദേഹം ഇതിനായി മെഡിക്കല്‍ കോളേജില്‍ നിന്നും ഡയാലിസിസില്‍ ഒരു മാസത്തെ ട്രെയിനിംങ് നേടിയിട്ടുണ്ടെന്നും സുപ്രണ്ട് പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ ഭക്ഷ്യ സിവില്‍ സപ്ലൈയിസ് മന്ത്രി പി. തിലോത്തമന്‍ ഡയാലിസിസ് ചാരിറ്റി കൂപ്പണ്‍ വിതരണോദ്ഘാടനം നിര്‍വഹിക്കും. കെ.സി.വേണുഗോപാല്‍ എം.പി അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്‍ പദ്ധതി വിശദീകരണവും അഡ്വ.എ.എം.ആരീഫ് എം.എല്‍.എ ആശംസാ പ്രസംഗവും നടത്തും.
നഗരസഭാ ചെയര്‍മാന്‍ ഐസക്ക് മാടവന സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ.അനില്‍ വിന്‍സെന്റ് നന്ദിയും പറയും. നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ വി.റ്റി.ജോസഫ്, ഡോ.സജിത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."