നെഹ്‌റു ട്രോഫി ദേശീയോത്സവമായി മാറി: മുഖ്യമന്ത്രി
ആലപ്പുഴ: കുട്ടനാടിന്റെ ഉത്സവമായ വള്ളംകളി ഇന്ന് രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളുടെ പങ്കാളിത്തമുള്ള ദേശീയോത്സവമായി മാറിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
65ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആലപ്പുഴ പുന്നമടക്കായലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1952 പ്രഥമപ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു ഒപ്പിട്ടു നല്‍കിയ ട്രോഫിയില്‍ തിരുകൊച്ചിയുടെ ദേശീയ ഉത്സവമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഇന്നത് അഞ്ചു സംസ്ഥാനങ്ങളുടെയെങ്കിലും പങ്കാളിത്തമുള്ള കായിക ഇനമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പതാകയുയര്‍ത്തി.
ധനകാര്യവകുപ്പു മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് അധ്യക്ഷ്യനായി. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഗതാഗത മന്ത്രി തോമസ് ചാണ്ടി മാസ്ഡ്രില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സുവനീര്‍ പ്രകാശനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. 2016ലെ അച്ചടി മാധ്യമത്തിനുള്ള നെഹ്‌റു ട്രോഫി മാധ്യമ അവാര്‍ഡ് കെ.എ. ബാബു(റിപ്പോര്‍ട്ടര്‍, മാതൃഭൂമി), സി. ബിജു(ഫോട്ടോഗ്രാഫര്‍, മാതൃഭൂമി) എന്നിവര്‍ക്കും ദൃശ്യമാധ്യമത്തിനുള്ള അവാര്‍ഡ് രഞ്ജിത് എസ്. നായര്‍(റിപ്പോര്‍ട്ടര്‍, മനോരമ ന്യൂസ്), ജി. രാഹുല്‍ കൃഷ്ണ (കാമറമാന്‍, മാതൃഭൂമി ന്യൂസ്) എന്നിവര്‍ക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. 2016 ലെ ഭാഗ്യചിഹ്നമത്സര വിജയിയായ സജിത്ത് പരമേശ്വരന്‍, 2017 ലെ ഭാഗ്യചിഹ്നമത്സര വിജയി വി.ആര്‍. രഘുനാഥ് എന്നിവര്‍ക്കും 2016ലെ ഭാഗ്യചിഹ്നത്തിന് പേരിട്ട അഭി വിനോദിന് മുല്ലയ്ക്കല്‍ നൂര്‍ ജൂവലറി നല്‍കിയ സ്വര്‍ണനാണയവും കഴിഞ്ഞ വര്‍ഷത്തെ പ്രവചന മത്സര വിജയി ഊര്‍മിള ഉണ്ണിക്കൃഷ്ണന് 10001 രൂപയുടെ പാലത്ര പി.റ്റി. ചെറിയാന്‍ സ്മാരക കാഷ് അവാര്‍ഡും തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിച്ചു. ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേരിട്ട നവന്‍ എസ്. രാജിന് മുല്ലയ്ക്കല്‍ നൂര്‍ ജൂവലറി നല്‍കിയ സ്വര്‍ണനാണയം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷത്തെ നെഹ്‌റു ട്രോഫി ജേതാവായ കാരിച്ചാലിന്റെ ക്യാപ്റ്റന്‍ ജയിംസ്‌കുട്ടി ജേക്കബ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജമ്മുകാശ്മീര്‍ ധനമന്ത്രി ഹസീബ് എ. ഡാബ്രു, എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, യു. പ്രതിഭാ ഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, കളക്ടര്‍ വീണ എന്‍. മാധവന്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, ആര്‍.ഡി.ഒ. എസ്. മുരളീധരന്‍പിള്ള, ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ ഭരത് ജോഷി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."