തുറന്ന ജയില്‍ ഉപദേശക സമിതിയോഗം അടുത്തമാസം
ചെറുവത്തൂര്‍: ചീമേനി തുറന്ന ജയില്‍ ഉപദേശകസമിതി യോഗം സെപ്റ്റംബറില്‍ ചേരും. 14 പേരുടെ വിട്ടയക്കല്‍ യോഗത്തില്‍ പരിഗണനയ്ക്കു വരും. 14 വര്‍ഷത്തിനു മുകളില്‍ തടവു പൂര്‍ത്തിയാക്കിയ നല്ല നടപ്പുകാരെയാണു ജയില്‍ അധികൃതര്‍ ശിക്ഷായിളവിനായി ശുപാര്‍ശ ചെയ്യുക. ഉപദേശക സമിതി ചെയര്‍മാനായ ജയില്‍ ഡി.ജി.പി, മെമ്പര്‍ സെക്രട്ടറിയായ ജയില്‍ സൂപ്രണ്ട്, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍, മൂന്നു നോമിനേറ്റഡ് അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് ഉപദേശക സമിതി.
ജയില്‍ അധികൃതര്‍ നല്കുന്ന ശുപാര്‍ശ സമിതി വിലയിരുത്തും. ആറുമാസത്തിനു ശേഷമാണ് ഉപദേശക സമിതി യോഗം ചേരുന്നത്. കഴിഞ്ഞ യോഗത്തില്‍ നാലു പേരെ മോചിപ്പിക്കുന്നതിനായി യോഗം സര്‍ക്കാറിനോടു ശുപാര്‍ശ ചെയ്തിരുന്നു.
ചീമേനിയില്‍ ആകെ 187 തടവുകാരാണുള്ളത്. ഇതില്‍ ജീവപര്യന്തം അനുഭവിക്കുന്നവരാണു ഭൂരിഭാഗവും.
14 മുതല്‍ 21വര്‍ഷം വരെ തടവ് പൂര്‍ത്തിയാക്കിയവര്‍ അടുത്ത യോഗത്തില്‍ ശുപാര്‍ശ ചെയ്യുന്നവരുടെ കൂട്ടത്തില്‍ ഉണ്ട്. സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ കൂടി അംഗീകരിച്ചാല്‍ ഇവര്‍ക്കു ജയില്‍ മോചിതരാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."