അഫ്ഗാനില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ആക്രമണം; 43 പേര് കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിലെ യു.എസ് സൈന്യത്തെ പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ കാബൂളിലുണ്ടായ ആക്രമണത്തില്‍ 43 പേര് കൊല്ലപ്പെട്ടു.
25 പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ കെട്ടിടത്തില്‍ തിങ്കളാഴ്ചയുണ്ടായ വെടിവയ്പിലും ചാവേര്‍ ആക്രമണത്തിലുമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. അഫ്ഗാനില്‍ ഈ വര്‍ഷമുണ്ടാവുന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നാണിത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
കാര്‍ബോംബ് സ്ഫോടനത്തിന് ശേഷം സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ വെടിയുതിര്‍ക്കുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. നൂറുകണക്കിന് പേരാണ് ആക്രമണത്തിനിടെ കെട്ടിടത്തിന്റെ ഉള്ളില്‍ കുടുങ്ങിയത്. ചാവേര്‍ ഉള്‍പ്പെടെ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സിവിലിയന്മാരാണ്. സൈന്യവുമായുള്ള ഏറ്റുമുട്ടലിലെ പരാജയം മറച്ചുവയ്ക്കാനാണ് തീവ്രവാദികള്‍ സിവിലിയന്മാരെ അക്രമിക്കുന്നതെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി പറഞ്ഞു.
അതിനിടെ യു.എസ് സൈനിക പിന്മാറ്റം സംബന്ധിച്ചുള്ള ഉത്തരവുകളൊന്നും ലഭിച്ചില്ലെന്ന് അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍ സ്കോട്ട് മില്ലര്‍ പറഞ്ഞു. സിറിയന്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി യു.എസ് പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."