പുത്തനത്താണി ബസ്സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്തു
പുത്തനത്താണി: ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ പുത്തനത്താണി ബസ്സ്റ്റാന്‍ഡ് നാടിനു സമര്‍പ്പിച്ചു. പരേതനായ തേവര്‍പറമ്പില്‍ കോയക്കുട്ടി ഹാജി സൗജന്യമായി നല്‍കിയ 55 സെന്റ് സ്ഥലത്താണ് ബസ്സ്റ്റാന്‍ഡ് നിര്‍മ്മിച്ചിട്ടുള്ളത്. അനൗദ്യോഗിക ഉദ്ഘാടനങ്ങള്‍ ഇതിനു മുന്‍പു രണ്ടു പ്രാവശ്യം നടന്നിരുന്നു.
അന്നു സര്‍ക്കാര്‍ രേഖയില്‍ പുത്തനത്താണിയിലൊരു ബസ് സ്റ്റാന്‍ഡുണ്ടായിരുന്നില്ല. പിന്നീട് കോയക്കുട്ടി ഹാജിയുടെ ബന്ധുക്കളും ആതവനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നടത്തിയ പ്രവര്‍ത്തനഫലമായി ഹൈക്കോടതി മുതല്‍ ആര്‍.ടി.എ, പൊലിസ് അടക്കമുള്ളവരുടെ അംഗീകാരം ലഭിച്ച് ഔദ്യോഗികമായി ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ചു. സി. മമ്മൂട്ടി എം.എല്‍.എ ഉദ്ഘടനം ചെയ്തു.
ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മുഹമ്മദ് ഇസ്മാഈല്‍ അധ്യക്ഷനായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, ജില്ലാപഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എം.കെ കുഞ്ഞഹമ്മദ് എന്ന കുഞ്ഞുട്ടി, കെ.പി മറിയാമു, തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ ഹനീഷ് മുഹമ്മദ്, അബ്ദുസ്സലാം ഹാജി, കെ.പി കരീം, സി. മുഹമ്മദാലി, മമ്മു മാസ്റ്റര്‍, വാക്കയില്‍ കുഞ്ഞി മുഹമ്മദ്, കെ.പി ഉമ്മര്‍, കെ.പി പവിത്രന്‍, ബഷീര്‍ കല്ലന്‍, കെ.പി നാരായണന്‍, ഉസ്മാന്‍ ഹാജി, സിദ്ദീഖ്, മന്‍സൂര്‍ , വൈസ് പ്രസിഡന്റ് അനിതാ സുധാകരന്‍, കെ.ടി ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."